KeralaLatest NewsNews

ശക്തമായ മഴയ്ക്ക് സാധ്യത : രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : രണ്ടു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾക്ക് നാളെ അവധി. ശക്തമായ മഴയുടെ സാധ്യത കണക്കിലെടുത്ത് എറണാകുളം,തൃശ്ശൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. തൃശ്ശൂർ ജില്ലയിൽ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. മഴ ശക്തമായതിനെ തുടർന്ന് ഇന്ന് ആറു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

Also read : താര സമ്പന്നമായി വട്ടിയൂര്‍ക്കാവ് മണ്ഡലം; വോട്ട് ചെയ്യാനെത്തിയത് നിരവധി വിഐപികള്‍

ഏഴു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, ഇടുക്കി,എറണാകുളം,തൃശ്ശൂർ,പാലക്കാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. അഞ്ചു ജില്ലകളിൽ ഓറഞ്ച് അലർട്ട് ആയിരിക്കും. നാളെ ഇടുക്കി,തൃശ്ശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് റെയ്ഡ് അലർട്ട് ആയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button