KeralaLatest NewsNews

താര സമ്പന്നമായി വട്ടിയൂര്‍ക്കാവ് മണ്ഡലം; വോട്ട് ചെയ്യാനെത്തിയത് നിരവധി വിഐപികള്‍

വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിന് എന്നും ഒരു താരപരിവേഷമുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല, കേരള നിയമസഭയും, സെക്രട്ടറിയേറ്റും ,തിരുവനന്തപുരം നഗരസഭയും, രാജ്ഭവനും, ക്ലിഫ് ഹൗസും, പ്രതിപക്ഷനേതാവ് താമസിക്കുന്ന കന്റോണ്‍മെന്റ് ഹൗസും, എംഎല്‍എ ഹോസ്റ്റലും തിരുവിതാംകൂര്‍ രാജവംശത്തിന്റെ കൊട്ടാരവും എല്ലാം ഈ മണ്ഡലത്തിലാണ്. കൂടാതെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരും ഇവിടെ താമസക്കാരാണ്.

ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലും ഈ വിഐപി സാന്നിധ്യം പ്രകടമായിയിരുന്നു. എംപിമാരായ സുരേഷ് ഗോപി, കെ.മുരളീധരന്‍, വി എം സുധീരന്‍, ശബരീനാഥ് എംഎല്‍എ, ഭാര്യ ദിവ്യ ഐഎഎസ്, മുന്‍മന്ത്രി വിഎസ് ശിവകുമാര്‍ എന്നിങ്ങനെ വിഐപികളുടെ നീണ്ട നിരതന്നെ മണ്ഡലത്തിലുണ്ടായിരുന്നു.

ALSO READ: മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണം : പ്രതികരണവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍

നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി ചെന്നൈയില്‍ നിന്നും എത്തിയാണ് തന്റെ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. ഭാര്യ രാധികയും ഒപ്പമുണ്ടായിരുന്നു. കനത്തമഴയില്‍ കൊച്ചി വെള്ളക്കെട്ടായത് ദുഖകരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒറ്റ ദിവസം കൊണ്ട് നഗരത്തില്‍ വെള്ളക്കെട്ടുണ്ടായതില്‍ ആരെയും കുറ്റം പറയാനില്ലെങ്കിലും കരുതലില്ലാത്ത അവസ്ഥയുണ്ടെന്നും കൊട്ടിഘോഷിച്ച വികസനം മാത്രമാണ് ഗംഭീരമായി നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുഡിഎഫിന് വിജയം സുനിശ്ചിതമാണെന്നായിരുന്നു കെ. മുരളീധരന്റെ പ്രതികരണം. മഴ പോളിംഗിനെ സാധാരണ രീതിയില്‍ ബാധിക്കുന്ന നിയോജക മണ്ഡലം ആണെങ്കിലും പോളിംഗ് ശതമാനം കുറയുന്നത് യുഡിഎഫിനെ ബാധിക്കില്ലെന്ന് മുരളീധരന്‍ ഉറപ്പിച്ച് പറഞ്ഞു. കുടുംബത്തോടൊപ്പം എത്തി ജവഹര്‍നഗര്‍ എല്‍പിഎസിലെ 83-ാം നമ്പര്‍ ബൂത്തിലാണ് മുരളീധരന്‍ വോട്ട് രേഖപ്പെടുത്തിയത്.

ALSO READ: കനത്ത മഴയും വെള്ളക്കെട്ടും : നാളെയും എറണാകുളം ജില്ലയിൽ വിദ്യാലയങ്ങൾക്ക് അവധി

കുന്നുകുഴി ഗവ യുപി സ്‌കൂളിലാണ് വി എം സുധീരന്‍ വോട്ട് ചെയ്തത്. ഭാര്യയ്‌ക്കൊപ്പമെത്തിയാണ് സുധീരന്‍ വോട്ട് ചെയ്ത് മടങ്ങിയത്.
മുന്‍ മന്ത്രി വി എസ് ശിവകുമാര്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം എത്തിയാണ് വോട്ട് ചെയ്തത്. ശാസ്തമംഗലം എന്‍എസ്എസ് സ്‌കൂളിലെ 95 ആം ബൂത്തിലായിരുന്നു ശിവകുമാറിന്റെയും കുടുംബത്തിന്റെയും വോട്ട്. ഇവിടെ തന്നെയായിരുന്നു കെഎസ് ശബരീനാഥ് എംഎല്‍എയും ദിവ്യ ഐഎഎസും വോട്ട് ചെയ്തത്. അത്‌ലറ്റ് കെ എം ബീനാ മോളും വട്ടിയൂര്‍ക്കാവിലെ വോട്ടറാണ്. ശാസ്തമംഗലം ആര്‍കെഡി എന്‍എസ്എസ് സ്‌കൂളിലെത്തിയാണ് ബീനാ മോള്‍ വോട്ട് ചെയ്തത്.

ALSO READ: ഏവരെയും അമ്പരപ്പിച്ച് സ്ഥാനാര്‍ത്ഥിയുടെ പോളിംഗ് ബൂത്തിലേക്കുള്ള വരവ് : സംഭവമിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button