Latest NewsKeralaNews

കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്തെ വോട്ടിംഗ് മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ

കൊച്ചി : കനത്ത മഴയെ തുടര്‍ന്ന് എറണാകുളത്തെ വോട്ടിംഗ് മാറ്റിവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാ റാം മീണ. കനത്തമഴ തുടരുന്നതിനാല്‍ എറണാകുളത്തെ വോട്ടെടുപ്പ് മാറ്റിവയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസര്‍. ഇതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാകളക്ടറുമായി സംസാരിച്ചുവെന്നും അദ്ദേഹം അറിയിച്ചു. വോട്ടെടുപ്പ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെവന്നാല്‍ മറ്റൊരു ദിവസേത്തേക്ക് മാറ്റേണ്ടിവരുമെന്നും ടിക്കാറാം മീണ അറിയിച്ചു.

Read Also : കനത്തമഴയില്‍ മുങ്ങി എറണാകുളം; പോളിങ് മാറ്റിവെച്ചേക്കും

കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയെടുക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. എറണാകുളത്ത് അര്‍ധരാത്രി ആരംഭിച്ച കനത്തമഴ ഇപ്പോഴും തുടരുകയാണ്. പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകുന്നു.

അയ്യപ്പന്‍കാവ് ശ്രീനാരായണ സ്‌കൂളിലെ മൂന്ന് ബൂത്തുകള്‍ മാറ്റിസ്ഥാപിക്കുകയാണ്. കേന്ദ്രീയ വിദ്യാലയത്തിലെ നാല് ബൂത്തുകളിലും വെള്ളം കയറി. എറണാകുളം പൊലീസ് ക്യാമ്പില്‍ വെളളം കയറി. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുകയാണ് .

shortlink

Related Articles

Post Your Comments

Related Articles


Back to top button