Latest NewsNewsIndia

ഒറ്റ ഇരട്ട വാഹന നിയന്ത്രണം: സർക്കാർ തീരുമാനം നവംബർ ഒന്നിന് ഹൈക്കോടതി പരിശോധിക്കും

ന്യൂഡൽഹി: ഡൽഹിയിൽ ഒറ്റ ഇരട്ട വാഹന നിയന്ത്രണം ഏർപ്പെടുത്താനുള്ള ആം ആദ്മി സർക്കാരിന്റെ തീരുമാനം നവംബർ ഒന്നിന് ഡൽഹി ഹൈക്കോടതി പരിശോധിക്കും. നവംബർ അഞ്ച് മുതൽ പതിനഞ്ച് വരെയാണ് ഒറ്റ ഇരട്ട വാഹന നിയന്ത്രണത്തിന് തീരുമാനിച്ചിരിക്കുന്നത്. അഭിഭാഷകനായ ശശ്വത് ഭരദ്വാജ് സമർപ്പിച്ച പൊതുതാത്പര്യഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച്, സർക്കാർ ഉത്തരവ് ഹാജരാക്കാൻ നിർദേശിച്ചു.

ALSO READ: മഹാരാഷ്ട്ര, ഹരിയാന എക്സിറ്റ് പോളുകൾ കോൺഗ്രസിനെ വല്ലാതെ ഉലയ്ക്കുന്നു: രാഹുൽ രാഷ്ട്രീയം വിടണമെന്നു വരെ കോൺഗ്രസ് അനുകൂല മാധ്യമം- മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

ജനങ്ങളുടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം അടക്കം ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കാനാണ് നീക്കം. സ്ത്രീകളെ ഒഴിവാക്കിയത് കടുത്ത ലിംഗ വിവേചനമാണെന്നും ഹർജിയിൽ ആരോപിച്ചു.

ALSO READ: അങ്കൻ‌വാഡി ജീവനക്കാരിയുടെ കൊലപാതകം; സയനൈഡ് മോഹന് ശിക്ഷ 24 ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button