Latest NewsNewsGulfQatar

ഖത്തറില്‍ മലയാളി ദമ്പതികളുടെ മക്കളുടെ മരണ കാരണം പുറത്ത് വിട്ട് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

ദോഹ•ഖത്തറില്‍ നഴ്‌സുമാരായ മലയാളി ദമ്പതികളുടെ മക്കളുടെ മരണ കാരണം പുറത്തുവിട്ട്‌ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. തൊട്ടടുത്ത ഫ്ലാറ്റില്‍ പ്രാണികളെ നശിപ്പിക്കാനടിച്ച കീടനാശിനിയാണ് കുട്ടികളുടെ മരണത്തിടയാക്കിയതെന്നും ഭക്ഷ്യ വിഷബാധയല്ലെന്ന് തെളിഞ്ഞതായും പ്രാഥമിക മെഡിക്കല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കോഴിക്കോട് ഫറോക്ക് സ്വദേശി ചെറയക്കാട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് സ്വദേശി വാണിയൂര്‍ ഷമീമയുടെയും മക്കളായ റഹാന്‍ ഹാരിസ് (മൂന്നര) റീദാ ഹാരിസ് (ഏഴു മാസം) എന്നീ കുട്ടികളാണ് വെള്ളിയാഴ്ച ഹമദ് ഹോസ്പിററലില്‍ മരണപ്പെട്ടത്.

രാവിലെ ശര്‍ദ്ദിയും ശ്വാസ തടസ്സവും മൂലം അവശ നിലയിലായ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button