CricketLatest NewsNews

ഇത്തരം കാര്യങ്ങളോട് പ്രതികരിക്കുന്നത് ബാലിശമാണ്; ശ്രീശാന്തിന്റെ ആരോപണം തള്ളി ദിനേശ് കാർത്തിക്ക്

ചെന്നൈ: 2013ൽ ഇന്ത്യൻ ടീമിൽനിന്ന് താൻ കാരണമാണ് പുറത്തായതെന്ന ശ്രീശാന്തിന്റെ ആരോപണം തള്ളി തമിഴ്നാട് താരം ദിനേഷ് കാർത്തിക്. 2013ലെ ചാംപ്യൻസ് ട്രോഫി ടീമിനെ പ്രഖ്യാപിച്ചപ്പോൾ ശ്രീശാന്തിന് ഇടം ലഭിച്ചിരുന്നില്ല. സുബ്ബയ്യ പിള്ള ട്രോഫിക്കിടെ തനിക്കെതിരെ ദിനേഷ് കാർത്തിക് നൽകിയ പരാതിയാണ് ഇതിന് കാരണമെന്നാണ് ശ്രീശാന്ത് പറഞ്ഞത്. ശ്രീശാന്ത് എനിക്കെതിരെ നടത്തിയ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിൽനിന്ന് അദ്ദേഹം പുറത്താകാൻ കാരണം ഞാനാണെന്നാണ് ആരോപണം. ഇത്തരം ആരോപണങ്ങളോടു പ്രതികരിക്കുന്നതുപോലും ബാലിശമാണെന്ന് ദിനേശ് കാർത്തിക് ഇതിന് മറുപടി നൽകി.

Read also: നാലര ലക്ഷം ജീവനക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന ഏഴാം ശമ്പള കമ്മീഷന്‍ ഇനി ജമ്മുവിലും ലഡാക്കിലും

ഗ്രൗണ്ടിൽ ഉണ്ടായ ചെറിയൊരു സംസാരത്തിന്റെ പേരിൽ കാർത്തിക് തനിക്കെതിരെ പരാതി നൽകിയെന്നും ഇതോടെ ചാംപ്യൻസ് ട്രോഫിക്കുള്ള സാധ്യതാ ടീമിൽ തനിക്ക് ഇടം ലഭിച്ചില്ല എന്നുമായിരുന്നു ശ്രീശാന്ത് വ്യക്തമാക്കിയത്. കാർത്തിക്, ഈ വാർത്ത നിങ്ങൾ വായിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം ഓർമിക്കുക. എന്നോടും എന്റെ കുടുംബത്തോടും നിങ്ങൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. അടുത്ത വർഷവും കേരളം തമിഴ്നാടിനെതിരെ കളിക്കും. അന്ന് എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് കാത്തിരുന്നു കാണു എന്നുമാണ് ശ്രീശാന്ത് ആരോപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button