KeralaLatest NewsNews

സംസ്ഥാന ഭാഗ്യക്കുറിയുടെ അഞ്ചു കോടി രൂപ മണ്‍സൂണ്‍ ബംബറടിച്ച ടിക്കറ്റിനെ ചൊല്ലി തര്‍ക്കം യഥാര്‍ത്ഥ അവകാശിയെ തേടി പൊലീസ്

കണ്ണൂര്‍: സംസ്ഥാന ഭാഗ്യക്കുറിയുടെ അഞ്ചു കോടി രൂപ മണ്‍സൂണ്‍ ബംബറടിച്ച ടിക്കറ്റിനെ ചൊല്ലി തര്‍ക്കം യഥാര്‍ത്ഥ അവകാശിയെ തേടി പൊലീസ്. ടിക്കറ്റ് തട്ടിയെടുത്തതാണെന്ന തമിഴ്നാട് സ്വദേശിയുടെ പരാതിയില്‍ പൊലിസ് അന്വേഷണം തുടങ്ങി.

Read Also : മരട് ഫ്ലാറ്റ് വിഷയത്തിനുശേഷം അടുത്ത തീരദേശ നിയമ ലംഘനവുമായി ബന്ധപ്പെട്ട്‌ സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ

നറുക്കെടുപ്പ് ഫലം വരുമ്പോള്‍ പറശിനിക്കടവ് സ്വദേശിയായ അജിതന്റെ കൈവശമായിരുന്നു സമ്മാനാര്‍ഹമായ ടിക്കറ്റ്. അജിതന്‍ അത് കനറാ ബാങ്കിന്റെ ശാഖയില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, കോഴിക്കോട് താമസിക്കുന്ന തമിഴ്നാട് സ്വദേശി മുനിയനാണ് ടിക്കറ്റിന്റെ അവകാശി താനാണെന്ന് പറഞ്ഞ് പരാതിയുമായി രംഗത്ത് വന്നത്.

ബംബര്‍ സമ്മാനമടിച്ച ടിക്കറ്റ് തന്റേതാണെന്ന് പരാതിയില്‍ പറയുന്നു. ടിക്കറ്റെടുത്തയുടന്‍ ലോട്ടറിക്ക് പിറകില്‍ തന്റെ പേര് എഴുതി വച്ചിരുന്നു. ചിലര്‍ ടിക്കറ്റ് കൈക്കലാക്കിയ ശേഷം തന്റെ പേര് മായ്ച്ചു കളഞ്ഞ് സമ്മാനത്തുക തട്ടിയെടുത്തെന്നാണ് പരാതി. ടിക്കറ്റ് വില്പന നടത്തിയ ഏജന്റില്‍ നിന്ന് തളിപ്പറമ്പ് പൊലീസ് മൊഴിയെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button