UAELatest NewsNewsGulf

ദുബായില്‍ ഇനി കടലാസ് രേഖകള്‍ ഇല്ല : എല്ലാം ഡിജിറ്റലൈസേഷന്‍

ദുബായ് : ദുബായില്‍ ഇനി കടലാസ് രേഖകള്‍ ഇല്ല . എല്ലാം ഡിജിറ്റലൈസേഷന്‍. 2021-ന് ശേഷം ദുബായിലെ ഒരു സര്‍ക്കാര്‍ സ്ഥാപനവും രേഖകള്‍ കടലാസില്‍ നല്‍കാന്‍ ആവശ്യപ്പെടില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ ഓഫീസിലെ ആഭ്യന്തര ഇടപാടുകള്‍ക്ക് കടലാസ് ഉപയോഗിക്കുന്നതും ഇല്ലാതാക്കും. ദൂബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം കഴിഞ്ഞവര്‍ഷമാണ് ദുബായ് പേപ്പര്‍ലസ് സ്ട്രാറ്റജി പ്രഖ്യാപിച്ചത്.

കടലാസ് രഹിത നയം നടപ്പാക്കാന്‍ ആദ്യവര്‍ഷം തന്നെ 15 സര്‍ക്കാര്‍ വകുപ്പുകള്‍ മുന്നോട്ട് വന്നു. ദുബായ് നൗ എന്ന ആപ്ലിക്കേഷന്‍ വഴി മാത്രം 88 സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കി. 2021 ഡിസംബര്‍ 12 ന് മുഴുവന്‍ സര്‍ക്കാര്‍ സേവനങ്ങളും പൂര്‍ണമായും ഡിജിറ്റല്‍ വരിക്കണമെന്നാണ് നിര്‍ദേശം. ഡിജിറ്റല്‍വത്കരണത്തിലൂടെ ദുബായ് നഗരവാസികള്‍ക്ക് വര്‍ഷം 40 മണിക്കൂര്‍ ലാഭിക്കാനാകും. ദശലക്ഷം പേപ്പറുകള്‍ ലാഭിക്കാം 1,30,000 മരങ്ങളെ സംരക്ഷിക്കാം. 900 ദശലക്ഷം ദിര്‍ഹവും ഇതിലൂടെ ലാഭിക്കാന്‍ കഴിയുമെന്നാണ് കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button