Latest NewsNewsIndia

ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് പെണ്‍വാണിഭം: വാടകവീട്ടില്‍ നടത്തിയ റെയ്ഡില്‍ സെക്സ് ടോയികളും അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവുകളും കണ്ടെടുത്തു

ശിവസാഗർ•ആസാമിലെ ശിവാസാഗറില്‍ എൻ.‌ജി‌.ഒകളായ അരോഹൻ, ജാഗ്രതി മഹിള സമിതി എന്നിവർ ചേര്‍ന്ന് വാടകവീട് കേന്ദ്രീകരിച്ചു പ്രവര്‍ച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പിടികൂടി.

ശിവസാഗർ പട്ടണത്തിലെ അമോലപട്ടി പ്രദേശത്ത് വിവാഹിതരായ ദമ്പതികളാണ് റാക്കറ്റ് നടത്തിയത്. പ്രതികളായ അജ്ഗർ അലി, ഭാര്യ ഉഷ ബീഗം എന്നിവരെ പിന്നീട് പോലീസിന് കൈമാറി.

നാട്ടുകാരിൽ നിന്ന് പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് എൻ‌ജി‌ഒ അംഗങ്ങൾ ദമ്പതികളുടെ വാടക വീട്ടിൽ റെയ്ഡ് നടത്തിയത്. എൻ‌.ജി.‌ഒ അംഗങ്ങൾ ദമ്പതികളെ മർദ്ദിച്ചെങ്കിലും പിന്നീട് പോലീസെത്തി രക്ഷപ്പെടുത്തി.

ലൈംഗിക കളിപ്പാട്ടങ്ങള്‍, അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവുകള്‍, ഗര്‍ഭനിരോധന ഉറകള്‍ തുടങ്ങി ആക്ഷേപകരമായ വസ്തുക്കളും വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കഴിഞ്ഞ രണ്ട് വർഷമായി ദമ്പതികൾ സെക്സ് റാക്കറ്റ് നടത്തിവരികയായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button