KeralaLatest NewsNews

ട്രെയിന്‍ ഗതാഗതത്തിന് ഇന്നും തടസം : 9 ട്രെയിനുകള്‍ റദ്ദാക്കി

കൊച്ചി; സംസ്ഥാനത്ത് മഴ ശക്തമായതോടെ ട്രെയിന്‍ ഗതാഗതത്തിന് ഇന്നും തടസം നേരിച്ചു. യാത്രക്കാരെ ദുരിതത്തിലാക്കി ഇന്ന് സര്‍വീസ് നടത്തേണ്ടിയിരുന്ന രണ്ട് എക്സ്പ്രസുകളടക്കം ഒന്‍പത് ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി. ബംഗളൂരു-എറണാകുളം എക്സ്പ്രസ് (12677), കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081) ഗുരുവായൂര്‍-പുനലൂര്‍ (56365), പുനലൂര്‍-ഗുരുവായൂര്‍ (56366), ഷൊര്‍ണൂര്‍-എറണാകുളം (56361), എറണാകുളം-ആലപ്പുഴ (56379), കായംകുളം-എറണാകുളം (56380), കൊല്ലം-കോട്ടയം (56394), കോട്ടയം-കൊല്ലം പാസഞ്ചര്‍ (56393) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.

Read Also : കനത്ത മഴ; ഇന്നും സ്‌കൂളുകൾക്ക് അവധി

അപ്രതീക്ഷിതമായുണ്ടായ മഴയില്‍ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുണ്ടായതാണ് ഗതാഗതം തടസപ്പെടാന്‍ കാരണമായത്. എറണാകുളം സൗത്ത് സ്റ്റേഷനില്‍ വെള്ളം കയറിയതും സിഗ്നല്‍ സംവിധാനം നിലച്ചിരുന്നു. പിന്നീട് ഇത് പുനഃസ്ഥാപിച്ചു. എന്നാല്‍ ഇന്നും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അടുത്ത അഞ്ച് ദിവസം കൂടി കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടുത്ത രണ്ട് ദിവസം അതീവജാഗ്രതാ നിര്‍ദേശവുമുണ്ട്. അതിന് ശേഷമുള്ള രണ്ട് ദിവസവും ശക്തമായ മഴ പെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button