CricketLatest NewsNews

ഇന്ത്യന്‍ ടീമിന് രണ്ട് നായകന്‍മാർ; സൗരവ് ഗാംഗുലി വ്യക്തമാക്കുന്നതിങ്ങനെ

മുംബൈ: ഇന്ത്യൻ ടീമിന് രണ്ട് നായകന്മാരുടെ ആവശ്യമില്ലെന്ന് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ടീം ഇന്ത്യ പുറത്തായതിന് പിന്നാലെ വൈറ്റ് ബോള്‍ ക്യാപ്റ്റനെ മാനേജ്‌മെന്‍റ് മാറ്റുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read also: തീരാത്ത പ്രതിസന്ധി: ഭാരതീയ ജനതാ പാർട്ടിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക് തുടരുന്നു; ഒരാൾ കൂടി ബിജെപി പാളയത്തിൽ

ഇന്ത്യന്‍ ടീമിന് രണ്ട് നായകന്‍മാരുണ്ടാകുമോ എന്ന ചോദ്യത്തിന് പ്രസക്‌തിയുണ്ട് എന്ന് തോന്നുന്നില്ല. ടീം ഇന്ത്യ ഇപ്പോള്‍ മത്സരങ്ങള്‍ വിജയിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും മികച്ച ടീമായിരിക്കാം ഇന്ത്യ. ഇന്ത്യ ഒരു ലോകകപ്പ് നേടിയില്ല എന്നത് ശരിയാണ്. എന്നാല്‍ എല്ലാ ലോകകപ്പുകളും നേടാന്‍ ഒരു ടീമിനാകില്ല. നായകന്‍ വിരാട് കോലിക്ക് പിന്തുണ നല്‍കുകയാണ് വേണ്ടത്. ഇന്ത്യന്‍ ടീമിന്‍റെ പ്രകടനം നന്നായി മുന്നോട്ടുപോകുമെന്ന് ഉറപ്പുവരുത്തുമെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പ് സെമിയില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടതിന് പിന്നാലെ നായകന്‍ വിരാട് കോലിയും ഉപനായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button