CricketLatest NewsNews

ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങിൽ നാല് ഇന്ത്യന്‍ താരങ്ങള്‍; ശർമ്മയ്ക്ക് ഏറ്റവും ഉയർന്ന സ്ഥാനം

ന്യൂഡൽഹി: ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങിൽ നാല് ഇന്ത്യന്‍ താരങ്ങള്‍. ആദ്യ പത്തില്‍ ആണ് നാല് ഇന്ത്യക്കാരുടെ സ്ഥാനം. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തിളങ്ങിയ രോഹിത് ശര്‍മ്മ ടെസ്റ്റ് റാങ്കിംഗില്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന സ്ഥാനം സ്വന്തമാക്കി. നിലവില്‍ ടെസ്റ്റ് റാങ്കിംഗില്‍ 722 പോയിന്റുമായി പത്താം സ്ഥാനത്താണ് രോഹിത് എത്തിയിരിക്കുന്നത്.

ALSO READ: ആറ് വാഹനങ്ങള്‍ ഒന്നിനു പിറകേ ഒന്നായി പോകുന്നു, പൊലീസ് കള്ള് വണ്ടിക്ക് കൈ കാണിച്ചു; പിന്നീട് സംഭവിച്ചത്

എന്നാൽ മൂന്നാം ടെസ്റ്റില്‍ മികവ് കാട്ടാനാകാത്തത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ റാങ്കിംഗിനെ ബാധിച്ചില്ലെങ്കിലും ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തുമായുള്ള വ്യത്യാസം 11 പോയിന്റായി ഉയര്‍ന്നു. നേരത്തെ സ്റ്റീവ് സ്മിത്തിന് 937ഉം കോഹ്‌ലിക്ക് 936 പോയിന്റുമായിരുന്നു ഉണ്ടായിരുന്നത്.

ALSO READ: പെട്രോളിയം മേഖലയില്‍ സുപ്രധാന തീരുമാനവുമായി കേന്ദ്ര സര്‍ക്കാര്‍

കോഹ്‌ലിക്കു പുറമെ, ചേതേശ്വര്‍ പൂജാര (4), അജിന്‍ക്യ രഹാനെ (5) എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. അവസാന ടെസ്റ്റിന് മുമ്പ ഒമ്പതാം സ്ഥാനത്തായിരുന്ന രഹാനെ റാഞ്ചി ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തോടെയാണ് അഞ്ചാം സ്ഥാനത്തെത്തിയത്. ബൗളര്‍മാരില്‍ ജസ്പ്രീത് ബൂമ്ര ഏഴാം സ്ഥാനത്തും അശ്വിന്‍ പത്താം സ്ഥാനത്തുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button