Latest NewsNewsInternational

വിമാനം പാലത്തിനടിയില്‍ കുടുങ്ങി; വീഡിയോ പുറത്ത്

ബിയജിംഗ്: വിമാനം പാലത്തിനടിയില്‍ കുടുങ്ങി എന്ന തലക്കെട്ടോടുകൂടി ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. പറന്നുകൊണ്ടിരുന്ന വിമാനം തകര്‍ന്ന് വീണാണോ പാലത്തില്‍ കുടുങ്ങിയത് എന്നു തുടങ്ങിയുള്ള നിരവധി സംശയങ്ങളും ഉയരുന്നുണ്ട്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥയിങ്ങനെയാണ്. മറ്റൊരു വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്ന വിമാനമാണ് പാലത്തിനടിയില്‍ കുടുങ്ങിയത്. വിഡിയോയില്‍ വിമാനത്തിന്റെ ഫ്യൂസ്ലേജ് പാലത്തിനടിയില്‍ കുടുങ്ങുകയാണുണ്ടായത്.

പിന്നീട് ഡ്രൈവര്‍ ഇത് പുറത്തെടുക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. ചൈനയിലെ ഹാര്‍ബിനിലാണ് സംഭവം. വീഡിയോ എന്തായാലും സോഷ്യല്‍മീഡിയ ഏറ്റെടുത്തു. ലക്ഷക്കണക്കിന് പേര്‍ ഷെയര്‍ ചെയ്തു. പൊളിക്കാന്‍ കൊണ്ടുപോകുന്ന വിമാനമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുങ്ങിയ വിമാനം ഒടുവില്‍ ട്രക്കിന്റെ ടയറുകളുടെ നീളം കുറച്ചാണ് പാലത്തിനടിയില്‍ നിന്നും പുറത്തെടുത്തതെന്നുമാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button