KeralaLatest NewsNews

വിദ്യാര്‍ത്ഥിനികളോട് പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറി : തര്‍ക്കം രൂക്ഷം : കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു

 

കോഴിക്കോട്; വിദ്യാര്‍ത്ഥിനികളോട് പ്രിന്‍സിപ്പാള്‍ മോശമായി പെരുമാറി .വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പാളും തമ്മിലുള്ള തര്‍ക്കം രൂക്ഷമായതോടെ കോളേജ് കോളേജ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചു. വടകര കോ-ഓപറേറ്റീവ് കോളേജാണ് അനിശ്ചിതകാലത്തേയ്ക്ക് അടച്ചത്. വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് പ്രിന്‍സിപ്പാള്‍ സുരേശന്‍ വടക്കയിലിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. എന്നാല്‍ തനിക്കെതിരേയുള്ള ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രിന്‍സിപ്പാളിന്റെ വാദം.

Read Also : കൂടത്തായി കൊലപാതക പരമ്പര : കേസ് ജോളിയിലേയ്ക്ക് മാത്രം ഒതുങ്ങുന്നില്ല : ഷാജുവും പിതാവ് സഖറിയാസിനും നേര്‍ക്ക് സംശയമുന നീളുന്നു

പ്രിന്‍സിപ്പാളിനെതിരെ വനിതാ കമ്മീഷനിലും സര്‍വകലാശാല വൈസ് ചെയര്‍മാനും പരാതി നല്‍കിയിരിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. കോളേജിലെ വിദ്യാര്‍ഥിനികള്‍ പ്രിന്‍സിപ്പാളില്‍ നിന്നും കടുത്ത മാനസിക പീഡനമനമാണ് നേരിടുന്നത് എന്നാണ് വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നത്. വിദ്യാര്‍ഥിനികളോട് തികച്ചും മോശമായ രീതിയില്‍ പെരുമാറുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത സഹപാഠികളെ സസ്പെന്റ് ചെയ്യുകയും പരാതിപ്പെട്ട പെണ്‍കുട്ടികളോട് തീര്‍ത്തും അശ്ലീലപരമായ പരാമര്‍ശങ്ങള്‍ ഉന്നയിക്കുകയും ചെയ്തെന്നും വ്യക്തമാക്കിക്കൊണ്ട് 400 വിദ്യാര്‍ത്ഥികള്‍ ഒപ്പിട്ട പരാതിയാണ് വിസിക്ക് നല്‍കിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button