Latest NewsNewsIndia

ഓട്ടോയില്‍ മറന്നുവെച്ച ബാഗില്‍ 2 ലക്ഷം മാത്രമായിരുന്നുവെന്ന് ഉടമ : ബാഗ് കണ്ടെടുത്തപ്പോള്‍ അതില്‍ 70 ലക്ഷം രൂപ : മലയാളി വ്യാപാരിയ്‌ക്കെതിരെ അന്വേഷണം

ചെന്നൈ: ഓട്ടോയില്‍ മറന്നുവെച്ച ബാഗില്‍ 2 ലക്ഷം മാത്രമായിരുന്നുവെന്ന് ഉടമ. ബാഗ് കണ്ടെടുത്തപ്പോള്‍ അതില്‍ 70 ലക്ഷം രൂപ. മലയാളി വ്യാപാരിയ്ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു ലക്ഷം രൂപ ഓട്ടോറിക്ഷയില്‍ മറന്നുവച്ചെന്ന പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് കണ്ടെടുത്തത് എഴുപതു ലക്ഷം രൂപയായിരുന്നു. പരാതി നല്‍കിയ ആള്‍ക്ക് ഉറവിടം തെളിയിക്കാനാവാത്തതിനെത്തുടര്‍ന്ന് കണ്ടെടുത്ത പണം പൊലീസ് ആദായനികുതി വകുപ്പിന് കൈമാറി. പരാതി നല്‍കിയ കേരളത്തില്‍നിന്നുള്ള ബിസിനസുകാരനെതിരെ അന്വേഷണം തുടങ്ങി.

Read Also : വന്‍ കള്ളപ്പണ വേട്ട : 1000 കോടി പിടിച്ചെടുത്തു : പണം വന്‍ ബിസിനസ്സ് ഗ്രൂപ്പിന്റേതെന്ന് സൂചന

മലപ്പുറത്തുനിന്നുള്ള ബിസിനസുകാരനായ സിറാജ് ആണ് രണ്ടു ലക്ഷം രൂപ ഓട്ടോറിക്ഷയില്‍ മറന്നുവച്ചതായി ചെന്നൈ എലഫന്റ് ഗേറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കഴിഞ്ഞ 19ന് ആണ് സിറാജ് ട്രെയിനില്‍ ചെന്നൈയില്‍ എത്തിയത്. ചിന്താദ്രിപേട്ടിലെ ലോഡ്ജിലായിരുന്നു താമസം. തിങ്കളാഴ്ച സുഹൃത്തിനൊപ്പം മിന്റ് സ്ട്രീറ്റില്‍ ഷോപ്പിങ്ങിനു പോയി. അവിടെനിന്ന് ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലേക്കു വന്ന ഓട്ടോയിലാണ് പണം അടങ്ങി ബാഗ് മറന്നുവച്ചത്.

രണ്ടു ലക്ഷം രൂപയാണ് ബാഗില്‍ ഉണ്ടായിരുന്നത് എന്നായിരുന്നു സിറാജ് പരാതിയില്‍ പറഞ്ഞത്. പരാതി അനുസരിച്ച് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഓട്ടോ കണ്ടെത്തി.

വണ്ടിയില്‍ ബാഗ് കണ്ട ഓട്ടോ ഡ്രൈവര്‍ അത് ഒരു സുഹൃത്തിനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു. ഡ്രൈവറും പൊലീസും സുഹൃത്തിനെ കണ്ടെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് കഥയിലെ ട്വിറ്റ്. ബാഗില്‍ 70 ലക്ഷം രൂപ. ഇത്രയധികം പണം ബാഗില്‍ കണ്ട പൊലീസ് സിറാജിനെ ചോദ്യം ചെയ്തു. പരാതിയില്‍ രണ്ടു ലക്ഷം എന്നു കാണിച്ചതും സിറാജിനെ സംശയമുനയിലാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button