KeralaLatest NewsNews

പെരിയ ഇരട്ടക്കൊലപാതകം; ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ കേസ് സിബിഐക്ക് കൈമാറി

കാസര്‍കോട്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസ് സിബിഐക്ക് കൈമാറി. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവുണ്ടായിട്ടും കേസ് സിബിഐക്ക് കൈമാറുന്നതില്‍ സര്‍ക്കാര്‍ കാലതാമസം വരുത്തിയിരുന്നു. ഇതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ് കേസ് ഫയല്‍ സിബിഐക്ക് പോലീസ് കൈമാറിയത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കേസന്വേഷിക്കുന്നത്.

കൊലപാതകത്തില്‍ 14 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ സിബിഐ, എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. കൊല്ലപ്പെട്ട കൃപേഷ്, ശരത്‌ലാല്‍ എന്നിവരുടെ മാതാപിതാക്കളാണ് കേസിലെ ഉന്നതതല ഗൂഡാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.

ALSO READ: ഇരുതലയുള്ള അപൂര്‍വ്വ പാമ്പിനെ കുടത്തിലടച്ചു, പിന്നീട് സംഭവിച്ചത് വന്‍ ട്വിസ്റ്റ്- വീഡിയോ

സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവുണ്ടായിട്ടും കേസ് കൈമാറാത്തതിനെ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി ഉത്തരവുകള്‍ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനും കേരള പോലീസിനുമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡിജിപിയുടെ നടപതി കൃത്യവിലോപമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടി കൃപേഷിന്റെയും ശരത്‌ലാലിന്റെയും അച്ഛന്മാരാണ് കോടതീയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം സിബിഐക്ക് കൈമാറുന്നത് വൈകിപ്പിക്കുന്നതിലൂടെ തെളിവുകള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പോലീസിനെയും ഡിജിപിയെയും വിമര്‍ശിച്ചത്. കേസ് ഡയറി സിബിഐക്ക് കൈമാറാത്ത ഡിജിപിയുടെ നടപടിയെ വിമര്‍ശിച്ച കോടതി ഉടനടി കേസ് ഡയറി കൈമാറണമെന്നും ഉത്തരവിട്ടിരുന്നു.

ALSO READ: കോന്നിയിൽ ബിജെപിയ്ക്ക് ഉണ്ടായത് മികച്ച മുന്നേറ്റം; പ്രതികരണവുമായി കെ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button