Latest NewsIndia

ഹരിയാനയിൽ കൊട്ടിഘോഷിക്കുന്നത് പോലെ കോൺഗ്രസിനല്ല മുന്നേറ്റം, പകരം ഈ പാർട്ടികളാണ് താരങ്ങൾ

ബാല്‍രാജ് കുണ്ടു, നയന്‍പാല്‍ റാവത്ത്, റണ്‍ദീര്‍ സിങ്, ഗോഗുല്‍ സേഠിയ, രഞ്ജിത് സിങ്, രാകേഷ് ദൗലത്താബാദ് എന്നിവര്‍ മുഖ്യധാരാ പാര്‍ട്ടികളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

ചാണ്ഡീഗഡ്: ഹരിയാനയില്‍ വ്യക്തമായ ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിക്കാത്ത പശ്ചാത്തലത്തില്‍ മൂന്നാം സ്ഥാനത്തെത്തിയ ജെജെപിക്ക് പുറമെ സ്വതന്ത്രരുടെ നിലപാടും നിര്‍ണായകമാകും. ആറ് സ്വതന്ത്രരാണ് മികച്ച മുന്നേറ്റം നടത്തിയത്.സ്വതന്ത്രരുടെ പിന്തുണ ലഭിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. എന്നാല്‍ സ്വതന്ത്രരെ കൂടെ നിര്‍ത്താന്‍ ബിജെപിയും ശ്രമിക്കുന്നുണ്ട്. ബാല്‍രാജ് കുണ്ടു, നയന്‍പാല്‍ റാവത്ത്, റണ്‍ദീര്‍ സിങ്, ഗോഗുല്‍ സേഠിയ, രഞ്ജിത് സിങ്, രാകേഷ് ദൗലത്താബാദ് എന്നിവര്‍ മുഖ്യധാരാ പാര്‍ട്ടികളെ അമ്പരപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്.

90 അംഗ സഭയാണ് ഹരിയാനയില്‍. 46 സീറ്റ് നേടിയവര്‍ക്ക് ഭരണം നടത്താം. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. പക്ഷേ അവര്‍ 40 സീറ്റിലാണ് മുന്നില്‍ നില്‍ക്കുന്നത്. 31 സീറ്റില്‍ കോണ്‍ഗ്രസും. ആറ് സ്വതന്ത്രരും 12 ജെജെപിയും മുന്നിലുണ്ട്. ഐഎന്‍എല്‍ഡി ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. അന്തിമഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യപ്പെടുത്തിയിട്ടില്ല. ആറ് സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാല്‍ ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ സാധിക്കും. എന്നാൽ കോൺഗ്രസിന് ഭരിക്കണമെങ്കിൽ 16 പേരുടെയെങ്കിലും പുന്തുണ വേണം. കർണ്ണാടകയിലെ പോലെ ഒരു പരീക്ഷണം കോൺഗ്രസ് നടത്തുമോ എന്നാണ് ഇനി നോക്കേണ്ടത്. ബിജെപി ജെജെപിയെ കൂടെ നിര്‍ത്താന്‍ ശ്രമം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പഞ്ചാബിലെ സഖ്യകക്ഷിയായ അകാലിദള്‍ നേതാവ് പ്രകാശ് സിങ് ബാദലിനെ ഉപയോഗിച്ച്‌ സഖ്യസാധ്യത ആരായുകയാണ് പാര്‍ട്ടി. കൂടാതെ മറ്റു തലത്തിലുള്ള ചര്‍ച്ചയും തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കോണ്‍ഗ്രസ് ജെജെപിയുടെ പിന്തുണ നേടി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. തങ്ങള്‍ക്ക് മുഖ്യമന്ത്രി പദം വേണമെന്ന് ജെജെപി നേതാക്കള്‍ നിര്‍ബന്ധം പിടിക്കുന്നുവെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ ഓകെ പറയാനാണ് കോണ്‍ഗ്രസ് തീരുമാനം. എന്നാൽ വീണ്ടും ഒരു മൂന്നു സ്വാതന്ത്രരുടെ കൂടെ പിന്തുണ ഉണ്ടെങ്കിലേ കോൺഗ്രസിന് ഭരിക്കാനാവു.

shortlink

Related Articles

Post Your Comments

Related Articles


Back to top button