Latest NewsNewsIndia

ഹരിയാന ജനവിധി : വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മിക്കെ ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടത്തിൽ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബി​ജെ​പി​യും കോ​ൺ​ഗ്ര​സും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടത്തിൽ. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബിജെപി-41,കോൺഗ്രസ്-28, ഐഎൻഎൽഡി-5,മറ്റുള്ളവർ-6 എന്നിങ്ങനെയാണ് ലീഡ് നില. നി​ല​വി​ലെ സ്ഥി​തി ഇ​ന്ത്യാ​ടു​ഡേ-​ആ​ക്‌​സി​സ് മൈ ​ഇ​ന്ത്യ എ​ക്‌​സി​റ്റ് പോ​ള്‍ സ​ർ​വേ പ്ര​വ​ചി​ച്ച​ത് പോ​ലെയാണെന്ന് റിപോർട്ടുണ്ട്. ര​ണ്ടു ക​ക്ഷി​ക​ളും 45ല്‍ ​താ​ഴെ സീ​റ്റു​ക​ള്‍ നേ​ടു​മെ​ന്നാ​ണ് ഇ​ന്ത്യാ​ടു​ഡേ പോ​ള്‍ സ​ർ​വേയുടെ പ്രവചനം. 90 അം​ഗ ഹ​രി​യാ​ന നി​യ​മ​സ​ഭ​യി​ല്‍ കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് 45 അ​ഞ്ച് സീ​റ്റു​ക​ളാ​ണ് വേ​ണ്ട​ത്.ഇത് ലഭിക്കാത്ത സാഹചര്യം ഉണ്ടായാൽ തൂ​ക്കു​മ​ന്ത്രി​സ​ഭ വ​രും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി 47 സീ​റ്റു​ക​ള്‍ നേ​ടിയാണ് ​ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ച്ചത് . കോ​ണ്‍​ഗ്ര​സാ​ക​ട്ടെ 15 സീ​റ്റു​ക​ള്‍ മാ​ത്ര​മാ​ണ് നേടിയത്.

Also read : മഹാരാഷ്ട്രയിലും ഹരിയാനയിലും എൻഡിഎ ബഹുദൂരം മുന്നിൽ

അതേസമയം മഹാരാഷ്ട്രയിലേക്ക് വരുമ്പോൾ ബിജെപി-ശിവസേന സഖ്യം വിജയത്തിലേക്ക് കുതിക്കുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോൾ ബിജെപി 164സീറ്റുകൾക്ക് മുന്നിലാണ്. കോൺഗ്രസ്-87, മറ്റുള്ളവർ 26. ബി​ജെ​പി. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​രു​മ്പോ​ൾ ആ​ഘോ​ഷി​ക്കാ​നാ​യി ബി​ജെ​പി ത​യാ​റാ​ക്കി​യ ല​ഡു​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ വാ​ർ​ത്താ ഏ​ജ​ൻ​സി​ എ​എ​ൻ​ഐ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. വി​ജ​യി​ക​ളെ അ​ണി​യി​ക്കാ​നു​ള്ള ഹാ​ര​ങ്ങ​ളും പാ​ർ​ട്ടി സം​സ്ഥാ​ന ഓ​ഫീ​സി​ൽ ത​യാ​റാ​ണെ​ന്നാ​ണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button