KeralaLatest NewsNews

സിലിയുടെ കൊലപാതകം; ഷാജുവിനെതിരെ നിര്‍ണായക മൊഴിയുമായി ജോളി

കോഴിക്കോട് : കൂടത്തായി കൊലപാതക കേസില്‍ ഭര്‍ത്താവ് ഷാജുവിനെതിരെ നിര്‍ണായക മൊഴിയുമായി മുഖ്യപ്രതി ജോളി. സിലിയുടെ കൊലപാതകത്തിന് ഭര്‍ത്താവ് ഷാജു സഹായിച്ചെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ഇന്ന് ജോളിയെ ഷാജുവിന്റെ പുലിക്കയത്തുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ജോളിയുടെ സ്വദേശമായ കട്ടപ്പനയിലെത്തിയ അന്വേഷണ സംഘം ബന്ധുക്കളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ഉപതെരഞ്ഞെടുപ്പ്: ഹിമാചൽ പ്രദേശിൽ ബി ജെ പിക്ക് തിളക്കമാർന്ന വിജയം

ആറുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിലിയുടെ കൊലപാതകക്കേസിലാണ് കസ്റ്റഡിയിലുള്ള ജോളിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുന്നത്. രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലാണ് ജോളിയെ അന്വേഷണ സംഘം ഇന്ന് ആദ്യം തെളിവെടുപ്പിനെത്തിച്ചത്. ഇതിന് ശേഷം ഷാജുവിന്റെ അച്ഛന്‍ സഖറിയാസിനെയും അമ്മ ഫിലോമിനയെയും ജോളിക്കൊപ്പമിരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തു. ആദ്യതവണ സിലിയെ കൊല്ലാനുള്ള ശ്രമത്തില്‍ ഷാജു സഹായിച്ചെന്നായിരുന്നു ജോളിയുടെ മൊഴി. അരിഷ്ട കുപ്പിയില്‍ സയനൈഡ് കലക്കിയായിരുന്നു കൊലപാതക ശ്രമം നടത്തിയതെന്നും സയനൈഡ് കലക്കിയ കുപ്പി അലമാരിയില്‍ വച്ചത് ഷാജു ആയിരുന്നെന്നും ജോളി വ്യക്തമാക്കി. പുലിക്കയത്തെ ഷാജുവിന്റെ വീട്ടില്‍ അരിഷ്ടം സൂക്ഷിച്ചിരുന്ന അലമാരി ജോളി തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു.

ALSO READ: പുതിയ ആളുകള്‍ എല്‍ഡിഎഫിനൊപ്പം വരുന്നതു തടയാന്‍ യുഡിഎഫ് നടത്തിയ ശ്രമം പാളി; മുഖ്യമന്ത്രി പിണറായി വിജയൻ

പുലിക്കയത്തെ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം ജോളിയെ കൂടത്തായി പൊന്നാമറ്റം വീട്ടിലേക്കും സിലി കുഴഞ്ഞ് വീണ താമരശേരിയിലെ ദന്താശുപത്രിയിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നു. ശനിയാഴ്ച നാല് മണിയോടെ ജോളിയുടെ പോലീസ് കസ്റ്റഡി അവസാനിക്കും. അതിന് മുന്‍പ് സിലി കേസിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button