Latest NewsNewsGulf

കുവൈത്തിൽ വിസാ മാറ്റം അനുവദിച്ചു; ഔദ്യോഗിക മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ

കുവൈത്ത്‍സിറ്റി: സന്ദർശ്ശക വിസയിൽ എത്തുന്നവർക്ക്‌ നിബന്ധനകളോടെ കുവൈത്തിൽ വിസാ മാറ്റം അനുവദിച്ചു. ഔദ്യോഗിക മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം സന്ദർശക വിസയിൽ കുവൈത്തിൽ എത്തുന്നവർക്ക്‌ ഗാർഹിക മേഖലയിലേക്ക്‌ വിസ മാറ്റാം. സന്ദർശക വിസയിലോ വിനോദ സഞ്ചാര വിസയിലോ എത്തുന്നവർക്ക്‌ മന്ത്രാലയത്തിന്‍റെ നിശ്ചിത മാനദണ്ഡങ്ങൾക്ക്‌ വിധേയമായി ആശ്രിത വിസയിലേക്കുള്ള മാറ്റവും അനുവദിക്കും. വിസ ഫീസ്‌ നിരക്കിൽ വർധനവ്‌ വരുത്താതെയാണ് പുതിയ ഉത്തരവ്‌.

ALSO READ: ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ രൂപികരിക്കുമെന്ന് സൂചന നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക്‌ രാജ്യത്തെ സർക്കാർ, സ്വകാര്യ സർവകലാ ശാലകളിൽ പഠന വിസ അനുവദിക്കാനും തീരുമാനമായി. തൊഴിൽ വിസയിൽ രാജ്യത്ത്‌ പ്രവേശിച്ച് , വിസ സ്റ്റാമ്പിംഗ്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ രാജ്യത്ത്‌ നിന്നും തിരിച്ചു പോകാൻ നിർബന്ധിതരായവർക്ക് ഒരു മാസത്തിനകം സന്ദർശക വിസയിൽ തിരിച്ചെത്തിയാൽ തൊഴിൽ മേഖലയിലേക്ക് വിസ മാറ്റാം.

ALSO READ: എന്‍എസ്‌എസ് ഒരു പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ വോട്ട് ചോദിച്ചിട്ടില്ല; സുകുമാരന്‍ നായര്‍

ചില പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ വിസ കാലാവധി കഴിഞ്ഞവർക്കുള്ള താൽക്കാലിക വിസയുടെ കാലാവധി പരമാവധി 3 മാസമായി പരിമിതപ്പെടുത്തിയെങ്കിലും വേണമെങ്കിൽ ഒരു വര്‍ഷം വരെ അനുവദിക്കും. ഈ കാലയളവിൽ താമസ രേഖ പുതുക്കുവാനോ മറ്റൊരു സ്പോൺസർ ഷിപ്പിലേക്ക്‌ മാറ്റുവാനോ സാധിക്കാതെ വന്നാൽ രാജ്യം വിടേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button