KeralaLatest NewsNews

സംവിധായകനെതിരായ കേസ്: മഞ്ജു വാര്യർ വാഗമണ്ണിൽ; മൊഴി രേഖപ്പെടുത്താന്‍ കഴിയാതെ അന്വേഷണ സംഘം വലഞ്ഞു

തൃശ്ശൂര്‍: പരസ്യ- സിനിമാ സംവിധായകനായ ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്ജു വാര്യർ നൽകിയ പരാതിയിൽ മഞ്ജുവിന്റെ മൊഴിയെടുക്കാനാവാതെ കൊച്ചിയിലെത്തിയ അന്വേഷണ സംഘം മടങ്ങി. സിനിമ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മഞ്ജു വാഗമണിലായതിനാലാണ് മൊഴിയെടുക്കാൻ സാധിക്കാഞ്ഞത്. ഷൂട്ടിങ് കഴിഞ്ഞ് രണ്ടുദിവസത്തിനകം കൊച്ചിയിലെത്തി ക്രൈംബ്രാഞ്ചിനു മുന്‍പാകെ മൊഴി നല്‍കാമെന്ന് മഞ്ജു വാര്യര്‍ അറിയിച്ചതായി കേസ് അന്വേഷിക്കുന്ന തൃശ്ശൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് എസിപി സി.ഡി ശ്രീനിവാസന്‍ പറഞ്ഞു.

ALSO READ: അരൂരിൽ ഷാനിമോൾ ഉസ്മാനെ ജയിപ്പിച്ചത് കമ്യൂണിസ്റ്റ് കവിയുടെ നാക്കോ? ‘പൂതന’ പരാമർശം വിനയായെന്ന് രാഷ്ട്രീയ നിരീക്ഷകർ

കഴിഞ്ഞ ദിവസമാണ് തന്നെ നിരന്തരം അപമാനിക്കുന്നുവെന്നും അപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും കാണിച്ച് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു പരാതി നല്‍കിയത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജുവാര്യര്‍ ഡിജിപിക്കു നല്‍കിയ പരാതി തൃശ്ശൂര്‍ ഈസ്റ്റ് പോലീസിന് കൈമാറുകയായിരുന്നു. മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്യാനും മൊഴി രേഖപ്പെടുത്താനും വിളിച്ചുവരുത്തുക.

ALSO READ: കുവൈത്തിൽ വിസാ മാറ്റം അനുവദിച്ചു; ഔദ്യോഗിക മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button