Latest NewsIndiaNews

നോര്‍ക്ക മുഖേന സൗദി അറേബ്യയില്‍ അവസരം: ശമ്പളം ഏകദേശം 57,000 രൂപ മുതല്‍ 131,000 രൂപ വരെ

സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് ബി. ടെക്ക് കഴിഞ്ഞ് അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുള്ള എൻജിനീയർമാർക്കും ഡിഗ്രി കഴിഞ്ഞ് രണ്ട് വർഷത്തെ പ്രവർത്തി പരിചയമുള്ള ഫിസിയോതെറാപ്പിസ്റ്റുകൾക്കും നോർക്ക് റൂട്ട്‌സ് മുഖേന തൊഴിലവസരം. മെക്കാനിക്കൽ എൻജിനീയറിംഗ്, സേഫ്റ്റി എൻജിനീയറിംഗ്, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിൽ യോഗ്യതയുള്ള 30 നും 35 നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാര്‍ക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാർത്ഥികൾക്ക് വിസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യം.

എൻജിനീയർമാർക്ക് 5000 മുതൽ 7000 സൗദി റിയാൽ വരെയും (ഏകദേശം 94,000 രൂപ മുതൽ 1,31,000 രൂപ വരെ) ഫിസിയോതെറാപ്പിസ്റ്റുകൾക്ക് 3000 മുതൽ 3200 സൗദി റിയാൽ വരെയും (ഏകദേശം 57,000 രൂപ മുതൽ 60,000 രൂപ വരെ) ശമ്പളം ലഭിക്കും.

താത്പര്യമുള്ള യോഗ്യരായ ഉദ്ദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, ഫോട്ടോ, പാസ്‌പ്പോർട്ട്, യോഗ്യത,തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾ www.norkaroots.org എന്ന വെബ് സൈറ്റിലും ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345(വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 നവംബർ 31.

shortlink

Related Articles

Post Your Comments

Related Articles


Back to top button