KeralaLatest NewsNews

ഉപതെരഞ്ഞെടുപ്പ്: വിജയാഹ്ലാദം അതിരുവിട്ട് അക്രമത്തിലേക്ക്; ബിജെപി പാർട്ടി ഓഫീസ് അടിച്ചു തകർത്തു

കാസർകോട്: ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം മഞ്ചേശ്വരത്ത് വിജയാഹ്ലാദം നടത്തിയ മുസ്ലിം ലീഗ് പ്രവർത്തകർ ബിജെപി പാർട്ടി ഓഫീസ് അടിച്ചു തകർത്തു. ഉപ്പളയിൽ ആണ് ലീഗ് പ്രവർത്തകർ അഴിഞ്ഞാടിയത്. ഒരു ഹോട്ടലും എറിഞ്ഞു തകർത്തു . ഗുരുതരമായി പരിക്കേറ്റ രഘുനാഥ ഷെട്ടി എന്നയാളെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ALSO READ: എന്‍എസ്‌എസ് ഒരു പാര്‍ട്ടിക്ക് വേണ്ടിയോ, ആള്‍ക്ക് വേണ്ടിയോ വോട്ട് ചോദിച്ചിട്ടില്ല; സുകുമാരന്‍ നായര്‍

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ സമയത്ത് മലപ്പുറത്തും ഇത്തരത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർ സംഘർഷമുണ്ടാക്കിയിരുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.സി കമറുദ്ദീന്‍ 65,407 വോട്ടുകള്‍ നേടിയാണ് ഇവിടെ ജയിച്ചത് . ശക്തമായ പോരാട്ടം നടത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി രണ്ടാം സ്ഥാനത്തെത്തിയത്. 57,484 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശങ്കര്‍ റെ 38,233 വോട്ടുകള്‍ നേടി.

ALSO READ: ഉപതെരഞ്ഞെടുപ്പ്: സിക്കിമിൽ വിജയക്കൊടി പാറിച്ച് ബി ജെ പി സഖ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button