CricketLatest NewsNews

അന്ന് ഗാംഗുലി ഉണ്ടായിരുന്നെങ്കിൽ അത് സംഭവിക്കില്ലായിരുന്നു; വെളിപ്പെടുത്തലുമായി വിനോദ് റായ്

മുംബൈ: അനിൽ കുംബ്ലെ പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോൾ അദ്ദേഹത്തെ തൽസ്ഥാനത്തു നിലനിർത്താൻ താൻ പരമാവധി ശ്രമിച്ചിരുന്നതായി സുപ്രീംകോടതി നിയോഗിച്ച ഇടക്കാല ഭരണസമിതി ചെയർമാൻ വിനോദ് റായി. കുംബ്ലെ– വിരാട് കോഹ്ലി വിവാദത്തിന്റെ സമയത്ത് സൗരവ് ഗാംഗുലിയായിരുന്നു ബിസിസിഐ അധ്യക്ഷനെങ്കിൽ കോഹ്ലിയെ അവഗണിച്ച് കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിലനിർത്തുമായിരുന്നുവെന്നും റായി വ്യക്തമാക്കി.

Read also: സ്വന്തം മുത്തച്ഛനെയും അച്ഛനെയും ജയിലില്‍ അയച്ച ഹൂഡയെ ദുഷ്യന്ത് ചൗതാല പിന്തുണയ്ക്കുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകർ

അനിൽ കുംബ്ലെ പരിശീലകനായിരുന്ന സമയത്ത് എല്ലാ ഫോർമാറ്റിലും മികച്ച പ്രകടനമായിരുന്നു ഇന്ത്യൻ ടീം കാഴ്ചവെച്ചത്. എന്നാൽ, ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിൽ ഒരു വർഷത്തിനുശേഷം കുംബ്ലെ സ്ഥാനമൊഴിയുകയായിരുന്നു. പ്രശ്‍നങ്ങൾക്കൊന്നും നിൽക്കാതെ സ്വയം പിന്‍മാറിയ കുംബ്ലെയോട് എനിക്കു ബഹുമാനമാണ് തോന്നിയതെന്നും റോയി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button