Latest NewsIndia

സ്വന്തം മുത്തച്ഛനെയും അച്ഛനെയും ജയിലില്‍ അയച്ച ഹൂഡയെ ദുഷ്യന്ത് ചൗതാല പിന്തുണയ്ക്കുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ നിരീക്ഷകർ

ഹരിയാനയില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ഇന്ത്യയുടെ മുന്‍ ഉപപ്രധാനമന്ത്രി ദേവിലാല്‍ ചൗതാലയുടെ ചെറുമകനായ ദുഷ്യന്ത് ചൗതാല എന്ന ചെറുപ്പക്കാരനാവുമെന്നു പറയുമ്പോഴും സ്വാതന്ത്രരുടെ റോളും ചെറുതല്ല. ആറ് സീറ്റുകളുടെ പിന്തുണ മതി ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ. എന്നാൽ കോൺഗ്രസ് സർക്കാർ രൂപീകരണത്തിന് ജെജെപിയുടെ 11 എംഎൽഎ മാരുടെ പിന്തുണ കൂടാതെ സ്വാതന്ത്രരുടെയും പിന്തുണ ആവശ്യമുണ്ട്.

ദേവിലാല്‍ ചൗതാലയുടെ ആദര്‍ശങ്ങളെ പിന്തുടര്‍ന്ന് ജെപിപി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച തിളക്കമാര്‍ന്ന ജയം നേടിയ ദുഷ്യന്ത് ബിജെപിയെ പിന്തുണക്കുമോ, കോണ്‍ഗ്രസിനെ പിന്തുണക്കുമോ എന്നാണ് പ്രധാനമായും ഉയരുന്ന ചോദ്യം.അതേസമയം മുന്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര ഹൂഡയെ ഓം പ്രകാശ് ചൗതാലയുടെ പേരമകന്‍ എങ്ങനെ പിന്തുണക്കുമെന്നാണ് ചിലര്‍ ഉയര്‍ത്തുന്ന ചോദ്യം. സ്വന്തം മുത്തച്ഛനെയും അച്ഛനെയും ജയിലില്‍ അയച്ച ഹൂഡയെ എങ്ങനെ അദ്ദേഹത്തിന് പിന്തുണക്കാനാകുമെന്നാണ് ചോദ്യം.

ഹരിയാനയിൽ കൊട്ടിഘോഷിക്കുന്നത് പോലെ കോൺഗ്രസിനല്ല മുന്നേറ്റം, പകരം ഈ പാർട്ടികളാണ് താരങ്ങൾ

അഴിമതിക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാല, മകന്‍ അജയ് ചൗതാല എംഎല്‍എ എന്നിവര്‍ക്ക് 10 വര്‍ഷം വീതം തടവുശിക്ഷ വിധിച്ചിരുന്നു.ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവ് ചൌതാലയും മകനും 3,206 ജൂനിയര്‍ ബേസിക്ക് അധ്യാപകരെ നിയമിക്കാന്‍ കൈക്കൂലി വാങ്ങി എന്നായിരുന്നു കേസ്. ഹൂഡയായിരുന്നു കേസിന് പിന്നിലെന്നായിരുന്നു അജയ് സിംഗ് ചൗതാല ഉയര്‍ത്തിയ ആരോപണം.

ഐഎന്‍എല്‍ഡിയില്‍ നിന്ന് ഓംപ്രകാശ് ചൗതാല അജയ്‌സിംഗ് ചൗതാലയെ പിന്നീട് പുറത്താക്കിയിരുന്നു. ആര് ഭരിക്കണമെന്ന് തീരുമാനിക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും, കാത്തിരിക്കു എന്നുമാണ് ദുഷ്യന്തിന്റെ ആദ്യ പ്രതികരണം.മുഖ്യമന്ത്രിസ്ഥാനം വരെ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി കഴിഞ്ഞുവെന്നാണ് വിവരം. കര്‍ണാടക മോഡലിന് സോണിയാ ഗാന്ധി ഹൂഡയ്ക്ക് അനുമതി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സഖ്യസാധ്യത തേടി ബിജെപിയും രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button