KeralaLatest News

ബൈക്കിലെത്തി യുവതികളെ ഉപദ്രവിച്ചിരുന്ന മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസം പതിവുപോലെ ഇൻഫോസിസ് ജീവനക്കാരിയായ യുവതിയെ ഇയാൾ ബൈക്കിലെത്തി ഉപദ്രവിച്ചു.

കഴക്കൂട്ടം : സ്ഥിരമായി ബൈക്കിലെത്തി യുവതികളെ ആക്രമിച്ചിരുന്ന യുവാവ് അറസ്റ്റിൽ. പാച്ചിറ മദ്രസയിലെ അധ്യാപകനായ മുഹമ്മദ് സാദിഖാണ് (34) അറസ്റ്റിലായത്. ബൈക്കിലെത്തി ടെക്‌നോപാര്‍ക്കിലെ യുവതികളെ ദേഹോപദ്രവം ചെയ്തശേഷം കടന്നു കളയുകയാണ് ഇയാളുടെ പതിവ്. കഴിഞ്ഞ ദിവസം പതിവുപോലെ ഇൻഫോസിസ് ജീവനക്കാരിയായ യുവതിയെ ഇയാൾ ബൈക്കിലെത്തി ഉപദ്രവിച്ചു.

ഗിലാനിയുടെ മൃതദേഹം കശ്മീരിലേക്കു കൊണ്ടുപോവുന്നത് ഡല്‍ഹി പോലിസ് തടഞ്ഞു: കാരണം ഇത്

തുടർന്ന് യുവതി തുമ്പ പോലീസിൽ ബൈക്ക് നമ്പർ ഉൾപ്പെടെ പരാതി നൽകി. തുടർന്നാണ് ഇയാളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്യാൻ സാധിച്ചതും.സന്ധ്യയ്ക്ക് ടെക്‌നോപാര്‍ക്കിനു സമീപമെത്തി ഒറ്റയ്ക്ക് നടന്നുപോകുന്നതോ ബസ് കാത്തുനില്‍ക്കുന്നതോ ആയ യുവതികളെ ഇയാള്‍ സ്ഥിരമായി ഉപദ്രവിച്ച്‌ കടന്നു കളയാറുണ്ടെന്ന് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button