Latest NewsNewsIndia

തെരഞ്ഞെടുപ്പ് വിജയം; ബി.ജെ.പിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് വിജയത്തിൽ ബി.ജെ.പിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാരാഷ്ട്രയിലും ഹരിയാണയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ബിജെപി അധികാരത്തില്‍ തിരിച്ചെത്തും. അഭൂതപൂര്‍വമായവിജയമാണ് ബിജെപി നേടിയത്. ഒരു സംസ്ഥാനത്തെ ഭരണം നിലനിര്‍ത്തുക എന്നത് നിസാര കാര്യമല്ല. അതിനാല്‍ തിരഞ്ഞെടുപ്പ് വിജയം വലിയ നേട്ടമാണ്. മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫട്‌നാവിസിന്റെയും മനോഹര്‍ ലാല്‍ ഖട്ടറിന്റെയും കഠിനാധ്വാനമാണ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറയുകയുണ്ടായി.

Read also: കശ്മീരിലെ വിഘടനവാദി നേതാവ് എസ്‌എആര്‍ ഗിലാനി മരണപ്പെട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button