Latest NewsKeralaIndia

അഡ്വ. പി എസ് ശ്രീധരൻ പിള്ള ഇനി ഗവർണർ

ജമ്മു കശ്മീർ ഗവർണർ സത്യപാൽമാലിക്ക് ഗോവ ഗവർണറാകും.

ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയെ ഗവർണർ ആയി നിയമിച്ചു . മിസോറാം ഗവർണർ ആയാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. രാഷ്ട്രപതി ഭവൻ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. ജമ്മു കശ്മീർ ഗവർണർ സത്യപാൽമാലിക്ക് ഗോവ ഗവർണറാകും.

ജമ്മു കശ്മീരിന്റെ ലഫ്റ്റനന്റ് ഗവർണറായി ഗിരീഷ് ചന്ദ്ര മുർമുവിനെയും ലഡാക്കിന്റെ ലഫ്റ്റനന്റ് ഗവർണറായി രാധാകൃഷ്ണ മതൂരിനെയും രാഷ്ട്രപതി നിയമിച്ചു. അടുത്ത ബിജെപി പ്രസിഡന്റ് ആയി കെ സുരേന്ദ്രന്റെയും എംടി രമേശിന്റേയും പേരുകൾ ഉയർന്നു വരുന്നുണ്ട് എങ്കിലും ആരാവും എന്നതിൽ തീരുമാനം അറിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button