Devotional

ശിവപൂജ നടത്തേണ്ടതെങ്ങനെ?

ഭക്തരക്ഷയ്കായി ഭഗവാന്‍ ഓരോ രൂപത്തിലാണ് അവതരിക്കാറുള്ളത്. ശിവ ഭഗവാന്റെ ഓരോ ഗുണങ്ങളെ കാണിക്കുന്ന പലതരം വിഗ്രഹങ്ങളുണ്ട്. വ്യാഖ്യാനദക്ഷിണാമൂര്‍ത്തി, ജ്ഞാനദക്ഷിണാമൂര്‍ത്തി, യോഗ ദക്ഷിണാമൂര്‍ത്തി, വീണാധരദക്ഷിണാമൂര്‍ത്തി എങ്ങനെ നാലു രൂപങ്ങളാണ് ദക്ഷിണാമൂര്‍ത്തിക്കുള്ളത്. ഭിക്ഷാടകന്‍, കപാലധാരി, ഗംഗാധരന്‍, അര്‍ദ്ധനാരീശ്വരന്‍, അര്‍ദ്ധനാരീ നടേശ്വരന്‍,വൃഷഭവാഹനന്‍, വിഷ ഭക്ഷകന്‍, സദാശിവന്‍, മഹേശ്വരന്‍, ഏകാദശരുദ്രന്‍, വിദ്യേശ്വരന്‍, മൂര്‍ത്ത്യഷ്ടകന്‍ എന്നീ രൂപങ്ങളുമുണ്ട്.

മഹാനര്‍ത്തകനാണ് ശിവന്‍.108 രീതിയിലുള്ള നൃത്തങ്ങള്‍ ശിവനില്‍ നിന്ന് ആവിര്‍ഭവിച്ചുവെന്ന് പറയപ്പെടുന്നു. ജീവജാലങ്ങളെ ദു:ഖത്തില്‍ നിന്നു മോചിപ്പിക്കാനും വിനോദത്തിനും വേണ്ടി നിത്യവും സായംസന്ധ്യയില്‍ ശിവന്‍ കൈലാസത്തില്‍ നൃത്തം ചെയ്യുന്നു. അതു താണ്ഡവ നൃത്തമാണ്. പാര്‍വതീ ദേവി ലാസ്യനടനത്തിലൂടെ ഭഗവാനെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പറയപ്പെടുന്നു. വാദ്യോപകരണമായ ഡമരു,മുകളിലെ വലതുകൈയില്‍ തീയ്, ഇടതു കൈയിലും പിടിക്കും.

താഴത്തെ വലതു കൈ കൊണ്ട് അഭയമുദ്രയും താഴത്തെ ഇടതു കൈ കൊണ്ട് ഉയര്‍ത്തിയ ഇടതു കാലിനെ ചൂണ്ടിയിരിക്കും. വലതു കാല്‍ അപസ്മാരമൂര്‍ത്തിയെ ചവിട്ടുന്ന നിലയിലാണ്. ശബ്ദം പുറപ്പെടുവിക്കുന്ന വാദ്യോപകരണമായ ഡമരുവിന്റെ ശബ്ദത്തില്‍ നിന്നാണ് പ്രപഞ്ചം ഉണ്ടായത്. അഗ്നി പ്രളയകാലത്തെ പ്രളയാഗ്നിയെ സൂചിപ്പിക്കുന്നു. അഭയമുദ്ര സംരക്ഷണത്തെയും. താളാത്മകമായി ശിവന്‍ കൈ ചലിപ്പിക്കുമ്പോള്‍ സൃഷ്ടി സ്ഥിതി സംഹാരം നടക്കുന്നു. അപസ്മാരമൂര്‍ത്തി അജ്ഞാനത്തെ സൂചിപ്പിക്കുന്നു.

ശിവപൂജയ്ക്ക് സാമാന്യ വിധികളുണ്ട്. ശിവനെ പൂജിക്കുമ്പോള്‍ ആദ്യം നന്ദികേശനെയും മഹാകാളയേയും പൂജിക്കുക. പിന്നെ ഗംഗ, യമുന, ശിവഗണങ്ങള്‍, സരസ്വതി, ശ്രീ ഭഗവതി, ഗുരു, വാസ്തു പുരുഷന്‍, ശക്തി എന്നിവരെ പൂജിക്കണം. പിന്നീട് വാമ, ജ്യേഷ്ഠ, രൗദ്രി, കാളി, കലിവികരണി, ബലവികരണി, ബലപ്രമഥിനി, സര്‍വ ഭൂതദമിനി, മനോന്മണി, എന്നീ നാമശക്തികളെ പൂജിക്കണം. കൂവളത്തില, ഭസ്മം, അര്‍ഘ്യപാദങ്ങള്‍, എന്നിവയോടു കൂടി വളരെ ശ്രദ്ധയോടുകൂടി വേണം ശിവനെ പൂജിക്കാന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button