Life StyleHome & Garden

നിങ്ങള്‍ക്കറിയാമോ? സ്‌റ്റെയര്‍കേസിന് താഴെ ഇവ പണിതാല്‍ ദോഷം…

വീട് പണിയുമ്പോള്‍ വാസ്തുവിന് ഏറെ പ്രാധാന്യം നല്‍കേണ്ടതാണ്. പലപ്പോഴും സ്ഥലവും പണവും ലാഭിക്കാനായി നാം കാണിക്കുന്ന അതിബുദ്ധികള്‍ ഭാവിയില്‍ വന്‍ പണനഷ്ടത്തിന് ഇടയാക്കും. വീടിന്റെ വാസ്തു ശരിയല്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത്തരം കാര്യങ്ങള്‍ വീട് പണിയുമ്പോള്‍ തന്നെ ചെയ്യേണ്ടതാണ്.

വാസ്തുശാസ്ത്ര പ്രകാരമുള്ള വീടുകള്‍ കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാക്കുമെന്നാണ് വിശ്വാസം. പലപ്പോഴും നാം വീട് പണിയുമ്പോള്‍ അധികം ശ്രദ്ധിക്കാത്ത ഒന്നാണ് സ്‌റ്റെയര്‍കേസിന്റെ സ്ഥാനവും അതിനോടനുബന്ധിച്ച് പണിയുന്ന മറ്റ് കാര്യങ്ങളും.
വീട്ടില്‍ സ്റ്റെയര്‍കേസ് പണിയുമ്പോള്‍ വാസ്തുശാസ്ത്ര പ്രകാരം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്റ്റെയര്‍കേസിനു താഴെയുള്ള സ്ഥലം ലാഭിക്കാനായി നാം ചെയ്യുന്ന കാര്യങ്ങള്‍ പലപ്പോഴും വന്‍ അബദ്ധമാകാം.

ALSO READ: ഈച്ചയും കൊതുകും ഇനി വീടിന്റെ പരിസരത്ത് വരില്ല; ഇതാ ചില പൊടിക്കൈകള്‍

സ്ഥലം ലാഭിക്കാനായി പലരും സ്റ്റെയര്‍കേസിന് താഴെ പൂജാമുറി നിര്‍മ്മിക്കാറുണ്ട്. കാരണം സ്റ്റെയര്‍കേസ് കയറുമ്പോള്‍ അത് പലപ്പോഴും താഴെയുള്ള ദൈവീക സ്ഥാനത്തെ നിന്ദിക്കുന്നതിന് സമാനമായി മാറും. ഒരിക്കലും പൂജാമുറി സെറ്റ് ചെയ്യുന്നത് സ്റ്റെയര്‍കേസിന് താഴെയായിരിക്കരുത്. ഇത് നെഗറ്റീവ് ഊര്‍ജ്ജവും ഐശ്വര്യക്കേടും ഉണ്ടാക്കുന്നുണ്ട്.

പണവും ആഭരണങ്ങളും എല്ലാം സൂക്ഷിക്കുന്നതിന് ലോക്കര്‍ വളരെ നല്ലതാണ്. എന്നാല്‍ ഇതാകട്ടെ ലക്ഷ്മീ ദേവിയുടെ വാസസ്ഥാനമാണ്. അതുകൊണ്ടു തന്നെ ഇത് ചവിട്ടുപടികള്‍ക്ക് താഴെ വെക്കുന്നത് ദോഷമാണ്. പലവീടുകളിലും സ്റ്റെയര്‍കേസിനടിയില്‍ രഹസ്യ അറസ്ഥാപിച്ച് ലോക്കര്‍ പണിയാറുണ്ട്. ധനം ലക്ഷ്മീദേവിയാണെന്നാണ് സങ്കല്‍പ്പം. ലക്ഷ്മീ ദേവിയെ ഒരു കാരണവശാലും വീടിന്റെ പടിക്ക് താഴെ വെക്കാന്‍ പാടുള്ളതല്ല. അത് വീട്ടില്‍ ഐശ്വര്യക്കേട് ഉണ്ടാക്കും.

ചിലര്‍ സ്ഥലം ലാഭിക്കുന്നതിന് സ്റ്റെയര്‍കേസിനടിയില്‍ വാഷ്‌ബെസിനും അതിനോട് ചേര്‍ന്ന് ഒരു പൈപ്പും വെക്കുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും നിങ്ങള്‍ക്ക് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. കാരണം എപ്പോഴെങ്കിലും പൈപ്പിന് ലീക്കേജ് ഉണ്ടെങ്കില്‍ അത് ദാരിദ്ര്യത്തിന് ഇടയാക്കുമെന്നാണ് വിശ്വാസം. വീടിന്റെ വടക്ക് ഭാഗത്താണ് സ്റ്റെയര്‍കേസെങ്കിലും ഇതേ അവസ്ഥയാണ് ഫലം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് കുടുംബത്തില്‍ സ്വസ്ഥതക്കുറവിന് കാരണമാകുന്നുണ്ട്. വടക്ക് ഭാഗത്ത് സ്റ്റെയര്‍കേസ് പണിയാതിരിക്കാന്‍ ശ്രദ്ധിക്കണം.

ALSO READ : സ്വീകരണമുറിക്ക് അഴക് പകരാം; ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ…

പലരും ഡസ്റ്റ്ബിന്‍ സ്റ്റെയര്‍കേസിന് താഴെ വെയ്ക്കാറുണ്ട്. എല്ലാ അഴുക്കും പൊടിയും വേസ്റ്റും കൂട്ടിയിടുന്ന ഇടമായി അത് മാറും. ഇതാകട്ടെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. വീട്ടിലേക്ക് നെഗറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നതിനും കാരണമാകും. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്.

ചെരിപ്പുകള്‍ സൂക്ഷിക്കുന്നത് സ്റ്റെയര്‍കേസിന് താഴെയാണെങ്കില്‍ അത് ജീവിതത്തില്‍ ഐശ്വര്യക്കേടിന് കാരണമാകുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button