Latest NewsKeralaNews

വാളയാര്‍ പീഡനക്കേസില്‍ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കും; പ്രതികരണവുമായി എകെ ബാലന്‍

പാലക്കാട്: വാളായാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട സാഹചര്യത്തില്‍ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യതകളെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിക്കുമെന്ന് മന്ത്രി എ കെ ബാലന്‍. കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം പരിശോധിച്ച് നടപടി സ്വീകരിക്കാനാണ് തീരുമാനമെന്നും കേസ് അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. കേസില്‍ വി മധു, ഷിബു, എം മധു എന്നീ പ്രതികളെയാണ് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്.

ALSO READ: വിപ്ലവസിംഹങ്ങളുടെ നവോഥാനത്തിന്റെ നാട്ടില്‍ ഏത് പോക്സോ കേസ് പ്രതികളും പുഷ്പംപോലെ ഊരിക്കൊണ്ടുപോകും- ഇന്നലെ സംഭവിച്ച പോലെ : അഞ്ജു പാര്‍വതി പ്രഭീഷ്

വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികളുടെ മരണം കേരളത്തില്‍ ഏറെ ചര്‍ച്ചയായിരുന്നു. പീഡനത്തിനിരയായാണ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയിരുന്നു. അഞ്ചുപ്രതികളുണ്ടായിരുന്ന കേസില്‍ പോക്‌സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും മതിയായ തെളിവില്ലാത്തതിനാലാണ് പ്രതികളെ വെറുതെ വിട്ടത്. ശേഖരണത്തില്‍ പോലീസിന് പാളിച്ച സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന. തെളിവില്ലാത്തതിനാല്‍ കേസിലെ മൂന്നാം പ്രതി പ്രദീപ് കുമാറിനെ നേരത്തെ കോടതി വെറുതെ വിട്ടിരുന്നു. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും പലരും കൂറുമാറിയിരുന്നു.

ALSO READ: മദ്യപിച്ച് ലക്കുകെട്ടപ്പോള്‍ തെങ്ങില്‍ കയറാന്‍ മോഹം; പിന്നെ സംഭവിച്ചത്

2017 ജനുവരി 13നാണ് 13 വയസ്സുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇതിന് പിന്നാലെ മാര്‍ച്ച് 4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോക്കല്‍ പോലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. സംഭവം വിവാദമായതോടെ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിക്ക് കേസ് കൈമാറി. ഇരുവരും പീഡനത്തിനിരയായിരുന്നെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button