KeralaLatest NewsNews

മത്സ്യബന്ധന ബോട്ട് മുങ്ങി, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

അഴീക്കോട്: മത്സ്യബന്ധന ബോട്ട് മുങ്ങി, മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം . അഴീക്കോട് അഴിമുഖത്ത് സീ കിംഗ് എന്ന ബോട്ട് അപകടത്തിൽപ്പെട്ടു ആലപ്പുഴ സ്വദേശി ജോഷിയാണ് മരിച്ചത്. അഴീക്കോട് നിന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ ബോട്ട് ശക്തമായ കാറ്റിനൊപ്പം രൂപപ്പെട്ട വലിയ തിരയിൽപെട്ട് മറിയുകയായിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ബോട്ട് കരയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു അപകടം.

Also read : കനത്ത മഴയ്ക്ക് സാധ്യത : ഇന്ന് അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബോട്ടിലുണ്ടായിരുന്ന നാല് പേരെ മത്സ്യ ബന്ധന വള്ളങ്ങളെത്തി രക്ഷപ്പെടുത്തിയെങ്കിലും ജോഷിയെ കാണാതായി. തുടർന്ന് നടത്തിയ തെരച്ചിലിൽ മുനമ്പത്ത് നിന്നും പോയ മത്സ്യ തൊഴിലാളികൾ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പറവൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button