Life StyleHome & Garden

അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ മതി അടുക്കള മനോഹരമായി സൂക്ഷിക്കാം

അടുക്കള പാചകത്തിനുപയോഗിക്കുന്ന വെറുമൊരിടം മാത്രമല്ല, വീടിന്റെ ആത്മാവാണ്. ഒരു വീടിന്റെ അടുക്കള കണ്ടാല്‍ മതി അവിടെയുള്ളവരുടെ വൃത്തി നമുക്ക് മനസിലാകും. എപ്പോഴും ഭക്ഷണത്തിന്റെ ഗന്ധം തിങ്ങിനില്‍ക്കുന്ന കരിയും പുകയും പിടിച്ച അടുക്കള ആരുടെയും മനസ് മടുപ്പിക്കും. ചില വീട്ടിലാണെങ്കില്‍ കഴുകാനുള്ള പാത്രങ്ങള്‍ സിങ്കില്‍ കൂട്ടിയിട്ടിരിക്കും. വൃത്തിയില്ലാത്ത അടുക്കള കാഴ്ചയില്‍ മടുപ്പുളവാക്കും എന്നു മാത്രമല്ല കുടുംബാംഗങ്ങളുടെ അനാരോഗ്യത്തിനും ഇടയാക്കും. ഇതാ അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ നിങ്ങളുടെ അടുക്കളയും വൃത്തിയായി സൂക്ഷിക്കാം.

എത്ര ചെറിയ അടുക്കളയാണെങ്കിലും അല്‍പ്പം ശ്രദ്ധിച്ചാല്‍ ഭാംഗിയാക്കാവുന്നതേയുള്ളൂ. അടുക്കള പണിയുന്നതിന് മുമ്പേ സാധനങ്ങള്‍ വെക്കുന്നതിന് ഒരു പ്ലാന്‍ ഉണ്ടാക്കുന്നത് പിന്നീടുള്ള ആശയക്കുഴപ്പങ്ങള്‍ ഇല്ലാതാക്കും. കബോഡുകള്‍ അധികം ഉയരത്തില്‍ വെക്കാതിരിക്കുന്നതാണ് ഉചിതം. എപ്പോഴും കൈ എത്തുന്ന ദൂരത്തില്‍ സാധനങ്ങള്‍ വെക്കാം. അടുക്കളയില്‍ തിരക്കൊഴിഞ്ഞ ഭാഗത്ത് വേണം ഗ്രൈന്‍ഡര്‍ പോലുള്ളവ വെക്കാന്‍.

ALSO READ: സ്ഥലം കുറവാണോ ബാല്‍ക്കണിയിലൊരുക്കാം പൂന്തോട്ടം

അടുക്കളയിലെ ജനാലകള്‍ പകല്‍ സമയത്ത് തുറന്നിടാന്‍ ശ്രദ്ധിക്കുക.. ദിവസവും അടുക്കള തുടച്ച് വൃത്തിയാക്കണം. പാത്രങ്ങള്‍ വൃത്തിയോടെ സൂക്ഷിക്കണം. ആവശ്യമില്ലാത്ത പാത്രങ്ങള്‍ നിരത്തിയിടാതെ കഴുകി വൃത്തിയാക്കി കബോഡില്‍ സൂക്ഷിക്കാം. സ്പൂണുകളും കത്തികളും കഴുകി വൃത്തിയായി സൂക്ഷിക്കുക.

അടുക്കളയില്‍ എപ്പോഴും വെളിച്ചമുണ്ടായിരിക്കാന്‍ സഹായിക്കും. അടുക്കളയുടെ ചുവരുകള്‍ക്കും ടൈലിനും ഇളം നിറങ്ങള്‍ ഒഴിവാക്കാം. അടുക്കളക്കൊപ്പം വര്‍ക്ക് ഏരിയ ഉണ്ടാകുന്നത് നല്ലതാണ്. അടുക്കളയിലെ അലമാരകള്‍ കൃത്യമായി വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. പൊടികളും ധാന്യങ്ങളും സൂക്ഷിച്ചിരിക്കുന്ന പാത്രത്തില്‍ പേരെഴുതി സൂക്ഷിക്കുന്നത് അവ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായിക്കും. ഫ്രിഡ്ജ് അഴ്ചയില്‍ ഒന്നെങ്കിലും വൃത്തിയാക്കുത. ഭക്ഷണസാധനങ്ങളും പച്ചക്കറികളും ഫ്രിഡ്ജില്‍ കുത്തി നിറക്കാതിരിക്കുന്നതാണ് നല്ലത്.

ALSO READ: സ്വീകരണമുറിക്ക് അഴക് പകരാം; ഈ കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കൂ…

shortlink

Related Articles

Post Your Comments

Related Articles


Back to top button