Latest NewsNewsIndia

ഇങ്ങനെ സംഭവിച്ചിരുന്നുവെങ്കില്‍ ഫലം മറ്റൊന്നായാനെ! ബി.ജെ.പി ഒറ്റയ്ക്ക് അധികാരത്തിലും എത്തുമായിരുന്നു

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റുകളാണ് ഭാരതീയ ജനതാ പാർട്ടി നേടിയത്. 90 അംഗങ്ങളുള്ള അസംബ്ലിയിൽ വ്യക്തമായ ഭൂരിപക്ഷത്തിന് ആറു സീറ്റിന്റെ കുറവ്. എന്നാല്‍ വെറും 6,877 അധിക വോട്ടുകൾ കൂടി ബി.ജെ.പി അധികമായി നേടിയിരുന്നെങ്കില്‍ സംസ്ഥാന നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം നൽകുമായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുവിട്ട വിശകലനം പറയുന്നു.

ഉദാഹരണത്തിന്, ഒരു സീറ്റ് നേടുന്നതിന് ഒരു പാർട്ടിക്ക് ഒന്നാമത് എത്തേണ്ടതുണ്ട്. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ എ, ബി സ്ഥാനാർത്ഥികൾക്ക് ഒരു നിയോജകമണ്ഡലത്തിൽ യഥാക്രമം 100, 90 വോട്ടുകൾ ഉണ്ടെന്ന് കരുതുക. സ്ഥാനാർത്ഥി എ വോട്ടുചെയ്ത പത്ത് വോട്ടർമാരിൽ ആറുപേർ തങ്ങളുടെ വോട്ട് സ്ഥാനാർത്ഥി ബിയിലേക്ക് മാറ്റുകയാണെങ്കിൽ, സ്ഥാനാർത്ഥി ബി യഥാർത്ഥത്തിൽ ഒരു വോട്ടിന് വിജയിക്കും. സ്ഥാനാർത്ഥി എ യ്ക്ക് ലഭിച്ച 94 വോട്ടുകൾക്കെതിരെ 96 വോട്ടുകൾക്ക്.

രേവാരി, മുലാന, നിലോഖേരി, റദൗർ, റോഹ്തക്, ഫരീദാബാദ് എന്നീ ആറ് സീറ്റുകൾ ബിജെപിക്ക് നഷ്ടമായി. സംസ്ഥാനത്തെ ആറ് മണ്ഡലങ്ങളില്‍ 2.4 ശതമാനം വോട്ടകളുടെ വ്യത്യാസത്തിലാണ് ബിജെപിക്ക് സീറ്റുകള്‍ നഷ്ടമായത്. ഇതിൽ അഞ്ച് സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ ഒരു സ്വതന്ത്ര സ്ഥാനാർത്ഥി ഒരു സീറ്റ് നേടി.

ഈ ആറ് സീറ്റുകളിലെ മൊത്തത്തിലുള്ള വിജയ മാർജിൻ 13,745 വോട്ടാണ്. മുകളില്‍ പറഞ്ഞ ഉദാഹരണ പ്രകാരം 6,877 വോട്ടുകൾ ബി.ജെ.പി പിടിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ. ബിജെപിയെ ഒറ്റക്ക് അധികാരത്തില്‍ തുടരാന്‍ ഇത് സഹായിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.

90ല്‍ 31 സീറ്റുകളാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നേടിയത്. 15 സീറ്റുകളാണ് കോണ്‍ഗ്രസിനെ അധികാരത്തിലെത്തുന്നതില്‍ നിന്ന് തടഞ്ഞത്. കോണ്‍ഗ്രസിന് 41,098 വോട്ടുകളുടെ കുറവാണ് വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസിന് ഹരിയാണയില്‍ 16 സീറ്റുകളില്‍ കുറവ് മാത്രമേ ലഭിക്കൂവെന്ന തരത്തിലാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ ഉടലെടുത്ത ഉള്‍പ്പാര്‍ട്ടി തര്‍ക്കങ്ങള്‍ ഇത് ശരിവെക്കുന്നതായിരുന്നു. എന്നാല്‍ 2014ല്‍ 16 സീറ്റുകള്‍ മാത്രം നേടിയ കോണ്‍ഗ്രസ് സ്ഥിതി മെച്ചപ്പെടുത്തി 31 സീറ്റായി ഉയര്‍ത്തുകയും ചെയ്തുു. 75 ലഭിക്കുമെന്ന കണക്കൂകൂട്ടലാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. ഇത് 40 സീറ്റില്‍ ഒതുങ്ങുകയായിരുന്നു.

അതേസമയം, 15 സീറ്റുകളിലെ താനേസർ, റേഷ്യ, കൈതാൽ, ബാഡ്കാൽ, റായ് എന്നീ അഞ്ച് സീറ്റുകളില്‍ 4,260 വോട്ടുകള്‍ കൂടി കൂടുതല്‍ ലഭിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ കിട്ടിയേനെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button