KeralaLatest NewsNews

എറണാകുളത്തുനിന്നും കാണാതായ ലക്ഷദ്വീപ് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി; ഒപ്പമുണ്ടായിരുന്ന യുവാവ് അറസ്റ്റില്‍

മഞ്ചേരി: എറണാകുളത്ത് നിന്നും കാണാതായ ലക്ഷദ്വീപ് സ്വദേശിനിയെ വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. ഇരുമ്പുഴിയിലെ വീട്ടില്‍ നിന്നാണ് പെണ്‍കുട്ടിയെയും കാമുകനെയും ബന്ധുക്കളുടെ നേതൃത്വത്തില്‍ പിടികൂടിയത്. യുവതിക്കൊപ്പം താമസിച്ച തിരൂര്‍ താനാളൂര്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയെ 15 ദിവസം മുന്‍പാണ് കാണാതായത്. ഇതു സംബന്ധിച്ച് എറണാകുളത്ത് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ALSO READ: വിദ്യാഭ്യാസവും ജോലിയും മാത്രം പോര, വിവാഹം കഴിക്കണമെങ്കില്‍ വരന്‍ മറികടക്കേണ്ടത് ഇങ്ങനെ ചില പരീക്ഷണങ്ങള്‍ കൂടി; വ്യത്യസ്ത ആചാരവുമായി ഒരു ഇന്ത്യന്‍ ഗ്രാമം

പെണ്‍കുട്ടിയും യുവാവും മലപ്പുറത്ത് ഉണ്ടെന്നറിഞ്ഞ് ലക്ഷദ്വീപില്‍ നിന്നെത്തിയ ബന്ധുക്കള്‍ ഇരുമ്പുഴിയില്‍ എത്തുകയായിരുന്നു. ബന്ധുക്കള്‍ ഇവര്‍ താമസിച്ചിരുന്ന വീടുവളഞ്ഞ് ഇരുവരെയും പിടികൂടി പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. എറണാകുളത്ത് പഠിക്കാന്‍ എത്തിയ യുവതി ഫെയ്‌സ്ബുക് വഴിയാണ് യുവാവുമായി പരിചയത്തിലാകുന്നത്. ഇയാള്‍ വിവാഹിതനാണെന്ന് പോലീസ് അറിയിച്ചു. എറണാകുളം പോലീസ് മഞ്ചേരിയില്‍ എത്തി 2 പേരെയും കസ്റ്റഡിയിലെടുത്തു.

ALSO READ: കാട്ടാമയെ വേട്ടയാടിയ മൂന്നുപേര്‍ അറസ്റ്റില്‍; വന്യജീവി വേട്ട തുടര്‍ക്കഥയായതോടെ കൂടുതല്‍ നിരീക്ഷണവുമായി വനം വകുപ്പ്

shortlink

Related Articles

Post Your Comments


Back to top button