Latest NewsNewsIndia

മുതിര്‍ന്ന ബി.ജെ.പി നേതാവ് അന്തരിച്ചു: ദീപാവലി ആശംസ നേര്‍ന്നത് മരണത്തിന് 2 മണിക്കൂര്‍ മുന്‍പ്

ചണ്ഡിഗഡ്• പഞ്ചാബ് മുൻ ബിജെപി പ്രസിഡന്റും പാർട്ടി മുതിർന്ന നേതാവുമായ കമൽ ശർമ ഞായറാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.

48 കാരനായ ശർമ രാവിലെ നടക്കാന്‍ പോയതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചതെന്ന് ശർമ്മയുടെ അടുത്ത സഹായി പറഞ്ഞു.

ഉടനെ അദ്ദേഹത്തെ പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

ശർമ്മയ്ക്ക് ഭാര്യയും രണ്ട് മക്കളുമുണ്ട്.

മരിക്കുന്നതിന് രണ്ട് മണിക്കൂർ മുമ്പ് ശർമ തന്റെ ട്വിറ്റർ ഹാൻഡിൽ ജനങ്ങള്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button