KeralaLatest NewsNews

കരമനയിലെ ദുരൂഹമരണങ്ങളിലെ ദുരൂഹത മാറ്റാന്‍ പ്രത്യേക അന്വേഷണ സംഘം : വിശദവിവരങ്ങള്‍ക്കായി ബന്ധുക്കളെ ചോദ്യം ചെയ്യും

തിരുവനന്തപുരം: കരമനയിലെ ദുരൂഹമരണങ്ങളിലെ ദുരൂഹത മാറ്റാന്‍ പ്രത്യേക അന്വേഷണ സംഘം . വിശദവിവരങ്ങള്‍ക്കായി ബന്ധുക്കളെ ചോദ്യം ചെയ്യും. കൂടത്തായിലെ കൊലപാതക പരമ്പരകള്‍ക്കു പിന്നാലെയാണ് ഇപ്പോള്‍ കരമനയിലെ ദുരൂഹ മരണങ്ങളില്‍ പ്രത്യേക സംഘം അന്വേഷണം തുടങ്ങുന്നത്. ദുരൂഹ മരണങ്ങളിലും സ്വത്ത് കേസിലുമാണ് വിശദമായ അന്വേഷണം നടത്തുക. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ദുരൂഹ മരണങ്ങള്‍ നടന്ന കൂടത്തില്‍ കുടുംബത്തിന്റെ സ്വത്ത് തിട്ടപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിനായി റവന്യൂ, രജിസ്ട്രേഷന്‍ വകുപ്പുകള്‍ക്ക് കത്ത് നല്‍കും.

Read Also : കൂടത്തില്‍ ദുരൂഹ മരണങ്ങള്‍ നടന്ന വീടിനും ദുരൂഹതകള്‍ ഏറെ : തിരുവനന്തപുരം നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ഈ വീടിപ്പോള്‍ എല്ലാവര്‍ക്കും ഭയം

ബന്ധുക്കളെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരെ അന്വേഷണ വിധേയമായി ആദ്യം ചോദ്യം ചെയ്യും. ജയമാധവന്റെ മരണശേഷം ബന്ധുക്കളെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരെയാണ് ചോദ്യം ചെയ്യുക. കൂടുതല്‍ ദുരൂഹതകളുള്ള രണ്ട് മരണങ്ങളിലും സ്വത്ത് കൈമാറ്റത്തിലുമാണ് വിശദമായ അന്വേഷണം നടത്തുക. അതേസമയം കേസ് ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥഘനായ തിരുവനന്തപുരം ഡിസിപി ക്രൈം മുഹമ്മദ് ആരിഫാണ് ഇക്കാര്യം ആവശ്യപ്പെട്ട് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അന്വേഷണം കൈമാറുന്ന കാര്യത്തില്‍ അന്തിമ തീരുമാനം നാളെയെടുക്കും.

30 കോടി രൂപയുടെ സ്വത്ത് തട്ടിയെടുക്കാന്‍ തലസ്ഥാനത്തു കൂടത്തായി മാതൃകയില്‍ കൊലപാതകപരമ്ബര നടന്നതായാണ് സംശയം. കരമന, കാലടി കുളത്തറയില്‍ കൂടത്തില്‍ (ഉമാമന്ദിരം) തറവാട്ടിലെ ഏഴുപേരുടെ മരണത്തിലാണ് ദുരൂഹത. കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയ ബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ സഹോദരങ്ങളായ നാരായണപിള്ളയുടെ മകന്‍ ജയമാധവന്‍, വേലുപ്പിള്ളയുടെ മകന്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ എന്നിവരുടെ മരണമാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പ്രസന്നകുമാരി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിപ്രകാരമാണു പോലീസ് കേസെടുത്തത്. തന്റെ ഏകമകന്‍ പ്രകാശനാണു സ്വത്തുക്കളുടെ അവകാശിയെന്നു പ്രസന്നകുമാരി മുഖ്യമന്ത്രിക്കുള്‍പ്പെടെ നല്‍കിയ പരാതിയില്‍ പറയുന്നു.

കുടുംബത്തില്‍ നടന്ന ഏഴുമരണങ്ങളെക്കുറിച്ച് ആരോപണമുയര്‍ന്നെങ്കിലും രണ്ടു മരണങ്ങളിലെ ദുരൂഹതയാണു പ്രധാനം. മാനസികാസ്വാസ്ഥ്യമുണ്ടായിരുന്ന ജയമാധവന്റെ മരണശേഷം തറവാട്ടിലെ കാര്യസ്ഥനും മറ്റു ചിലരും ചേര്‍ന്നു വ്യാജരേഖ ചമച്ച്, സ്വത്ത് തട്ടിയെടുത്തെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button