KeralaLatest NewsNews

വെള്ളച്ചാട്ടം കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം

കൊല്ലം: അഞ്ചല്‍ ആര്‍ച്ചല്‍ ഓലിയരിക് വെ​ള്ള​ച്ചാ​ട്ടം കാണാന്‍ എത്തിയ യുവതി വെ​ള്ള​ക്കെ​ട്ടി​ല്‍ വീണുമരിച്ചു. സദാനന്ദപുരം രാജേഷ് ഭവനില്‍ രാജേഷിന്റെ ഭാര്യ രാഖി (29) ആണ് മരിച്ചത്. ശനിയാഴ്ച വൈ​കു​ന്നേ​രം 3.30 ഓടെയാണ് സംഭവം. ബന്ധുവീട്ടില്‍ വന്ന രാഖിയും ഭര്‍ത്താവ് രാജേഷും സമീപത്തുള്ള ടൂറിസ്റ്റ് കേന്ദ്രമായ ഓലിയരിക് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. രക്ഷിക്കാനിറങ്ങിയ ബന്ധുവായ സുനിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പാറക്കെട്ടിൽ അകപ്പെട്ടാണ് സുനിക്ക് പരിക്കേറ്റത്. സുനിയെ നാട്ടുകാരാണ് പുറത്തെടുത്തത്. രാഖിയുടെ തലയ്ക്ക് ഏറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.

Read also: വിദ്യാഭ്യാസേതരസർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഇനി നോർക്ക റൂട്ട്സ് മുഖേന

shortlink

Related Articles

Post Your Comments

Related Articles


Back to top button