Latest NewsKeralaNews

പാലക്കാട് ഏറ്റുമുട്ടൽ : മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

പാലക്കാട് :  മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ. പാലക്കാട് ജില്ലയിലെ മേലെ മഞ്ചക്കട്ടി എന്ന പ്രദേശത്തെ ഉൾവനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. മൂന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. രാവിലെ തണ്ടര്‍ ബോള്‍ട്ട് സംഘം വനത്തില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. മാവോയിസ്റ്റുകൾ തണ്ടർബോൾട്ട് സംഘത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നു എന്നാണ് റിപ്പോർട്ട്. മേഖലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തണ്ടര്‍ ബോള്‍ട്ട് സംഘം ഇവിടെ പട്രോളിംഗിന് എത്തിയത്.

വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മൂന്ന് പേര്‍ കൊല്ലപ്പെട്ടു എന്നാണ് പോലീസ് അറിയിച്ചത്. മാവോയിസ്റ്റ് സംഘത്തില്‍ കൂടുതല്‍ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടോ , തണ്ടര്‍ ബോള്‍ട്ട് സംഘത്തിലെ ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്നു വ്യക്തമല്ല. പാലക്കാട് നിന്നും കൂടുതല്‍ പൊലീസിനെ സംഭവസ്ഥലത്തേക്ക് എത്തിച്ചതായും വിവരമുണ്ട്. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട സംഘമാണ് തണ്ടര്‍ ബോള്‍ട്ട്.

Also read : കോതമംഗലം ചെറിയ പള്ളിക്ക് മുന്നിൽ സംഘർഷാവസ്ഥ : സ്ഥലത്ത് വൻ പോലീസ് സന്നാഹം

.

shortlink

Related Articles

Post Your Comments

Related Articles


Back to top button