Latest NewsNewsIndia

ജമ്മു കശ്മീരിൽ ഗ്രനേഡ് ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്

സോപോര്‍: ജമ്മു കശ്മീരിലെ സോപോരിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്ക്. ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയായിരുന്നു. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പരിഗണന എടുത്തു കളഞ്ഞതിന് ശേഷം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ശ്രീനഗറില്‍ സമാനമായ ആക്രമണത്തില്‍ ആറ് പട്ടാളക്കാര്‍ക്ക് രണ്ട് ദിവസം മുൻപ് പരിക്കേറ്റിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button