Latest NewsKeralaNews

പാര്‍ക്കിങ്ങ്‌ മൈതാനം ഉപയോഗിക്കുന്നതിനു വാടക നല്‍കണമെന്നാവശ്യപ്പെട്ടു കെ.എസ്‌.ആര്‍.ടി.സിയ്‌ക്കു കത്തു നൽകാനൊരുങ്ങി നഗരസഭ

കോട്ടയം: അഞ്ചു വര്‍ഷത്തിലേറെയായി വാടകയൊന്നും നൽകാതെ കെ.എസ്‌.ആര്‍.ടി.സി. കൈയടക്കിവച്ചിരിക്കുന്ന കോടിമതയിലെ പാര്‍ക്കിങ്ങ്‌ മൈതാനത്തിനു വാടക നല്‍കണമെന്നാവശ്യപ്പെട്ടു കെ.എസ്‌.ആര്‍.ടി.സിയ്‌ക്കു കത്തു നൽകാനൊരുങ്ങി നഗരസഭ. മാസം 25000 രൂപ വാടക വേണമെന്ന നഗരസഭാ കൗണ്‍സില്‍ തീരുമാനം ഉടന്‍  കൈാറുമെന്നു നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന അറിയിച്ചു.

അഞ്ചു വർഷം മുൻപാണ് കെ.എസ്‌.ആര്‍.ടി.സി ആധുനിക ബസ്‌ ടെര്‍മിനലുമായി ബന്ധപ്പെട്ടു സൗകര്യമൊരുക്കുന്നതിനു കോടിമതയില്‍ ഗ്യാരേജ്‌ പ്രവര്‍ത്തിപ്പിക്കാന്‍ ഒരു വര്‍ഷം കാലാവധിയിൽ സ്‌ഥലം വേണമെന്ന്‌ നഗരസഭയോട് അവശ്യപ്പെട്ടത്. പൊതുമേഖലാ സ്‌ഥാപനമായതിനാല്‍ വാടക നിശ്‌ചയിക്കാതെ മൈതാനം വിട്ടു നല്‍കി നിശ്‌ചിത കാലാവധി കഴിഞ്ഞിട്ടു തിരികെ നല്‍കാതായതോടെ നഗരസഭ കെ.എസ്‌.ആര്‍.ടി.സിയെ സമീപിച്ചുവെങ്കിലും ഓരോ തവണയും ഓരോ കാരണങ്ങള്‍ പറഞ്ഞു മടക്കി അയക്കുകയായിരുന്നു. ഇതിനിടെ, കെ.എസ്‌.ആര്‍.ടി.സി. ടെര്‍മിനല്‍ നിര്‍മാണം നിലച്ചപ്പോൾ . ഒഴിപ്പിക്കല്‍ നടപടികളിലേക്കു വരെ നഗരസഭ നീങ്ങിയെങ്കിലും കെ.എസ്‌.ആര്‍.ടി.സി. സാവകാശം ചോദിച്ചു. കര്‍ശന നടപടിയ്‌ക്കു നഗരസഭ മുതിരുമെന്ന്‌ ഉറപ്പായതോടെ മൈതാനത്തിനു വാടക നിശ്‌ചയിച്ചു നല്‍കണമെന്നാവശ്യപ്പെട്ടു കെ.എസ്‌.ആര്‍.ടി.സി. നഗരസഭയ്‌ക്കു കത്തു നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ നഗരസഭാ കൗണ്‍സില്‍ വിഷയം ചര്‍ച്ച ചെയ്യുകയും 20000 രൂപ വാടക ഈടാക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഇപ്പോള്‍ നിശ്‌ചയിച്ചിരിക്കുന്ന വാടക പ്രകാരം ഇതുവരെ 14 ലക്ഷം രൂപ വാടകയാണ് ലഭിക്കേണ്ടിയിരുന്നത്. അതിനാൽ കഴിഞ്ഞ വര്‍ഷങ്ങളില്‍ കെ.എസ്‌.ആര്‍.ടി.സി. മൈതാനം ഉപയോഗിച്ചിന്റെ വാടകയും ഈടാക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌. നിലവിൽ പ്രതിസന്ധിയിൽ മുങ്ങിയിരിക്കുന്ന കെ.എസ്‌.ആര്‍.ടി.സി. ഇപ്പോള്‍ നിശ്‌ചയിച്ചിരിക്കുന്ന വാടക പോലും നല്‍കാതെ മൈതാനം തിരിച്ചു നല്‍കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

Also read : കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരുടെ എണ്ണം ബന്ധിച്ച് അനിശ്ചിതത്വം : അധികൃതര്‍ക്ക് കൃത്യമായ അറിവില്ല : ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

കണ്ടെയ്‌നര്‍ ലോറികള്‍ പാര്‍ക്കു ചെയ്യുന്നതിനു നഗരസഭ ലേലത്തില്‍ കൊടുത്തു വന്നിരുന്ന സ്‌ഥലമാണു കെ.എസ്‌.ആര്‍.ടി.സി. കൈയടക്കി വച്ചിരിക്കുന്നത്‌. നിലവില്‍ രണ്ടോ മൂന്നോ ബസ്‌ പാര്‍ക്ക്‌ ചെയ്യുന്നതല്ലാതെ മറ്റാവശ്യങ്ങളൊന്നും കെ.എസ്‌.ആര്‍.ടി.സിക്കില്ല.ലോറി പാര്‍ക്കിങ്ങിലൂടെ നഗരസഭയ്‌ക്കു ലക്ഷങ്ങള്‍ വരുമാനം ലഭിച്ചിരുന്ന മൈതാനമാണിത്‌. വരുമാനം നിലച്ചതിനോടൊപ്പം കണ്ടെയ്‌നര്‍ ലോറികള്‍ക്കു പാര്‍ക്ക്‌ ചെയ്യാനും സ്‌ഥലമില്ലാതായിരിക്കുകയാണ്‌. നിലവില്‍ കണ്ടെയ്‌നര്‍ ലോറികള്‍ എം.ജി. റോഡിലാണു പാര്‍ക്ക്‌ ചെയ്യുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button