KeralaLatest NewsNews

വാളയാര്‍ പെണ്‍കുട്ടികളുടെയും മാതാപിതാക്കളുടെയും ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

തിരുവനന്തപുരം• വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഇതിന്റെ ഭാഗമായി, നല്ല ഉദ്ദേശത്തോടെയാണെങ്കിലും ചിലര്‍ വാളയാര്‍ പെണ്‍കുട്ടികളുടെയും മാതാപിതാക്കളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ നിങ്ങളെ ജയിലിലെത്തിക്കുമെന്ന് പറയുകയാണ് പ്രമുഖ അഭിഭാഷകന്‍ അഡ്വ. ഹരീഷ് വാസുദേവന്‍.

പോക്സോ കേസിലെ ഇരകളുടെ പേരോ അവരെ കണ്ടെത്താൻ കഴിയുന്ന വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നത് ക്രിമിനൽ കുറ്റമാണ്. മറ്റു ബലാത്സംഗക്കേസുകളില്‍ ഇര മാപ്പുകൊടുത്താല്‍ കേസ് തീരും. എന്നാല്‍ പോസ്കോയില്‍ കേസ് തീരില്ലെന്ന് മാത്രമല്ല. ജാമ്യം പോലും കിട്ടില്ലെന്ന് ഹരീഷ് വാസുദേവന്‍‌ പറഞ്ഞു.

ഹരീഷിന്റെ വാക്കുകളിലൂടെ..

പോക്സോ കേസിലെ ഇരകളുടെ പേരോ അവരെ കണ്ടെത്താൻ കഴിയുന്ന വിവരങ്ങളോ, (മാതാപിതാക്കളുടെ ഫോട്ടോ ഉൾപ്പെടെ) പ്രസിദ്ധീകരിക്കുന്നത് ക്രിമിനൽ കുറ്റമാണ്. മറ്റു റേപ്പ് കേസുകളിൽ survivor മാപ്പ് കൊടുത്താൽ കേസ് തീരും. പോക്‌സോയിൽ തീരില്ല. ജാമ്യം പോലും കിട്ടില്ല. മാധ്യമപ്രവർത്തകരും സുഹൃത്തുക്കളും ശ്രദ്ധിക്കുക.

https://www.facebook.com/harish.vasudevan.18/posts/10157728576507640

shortlink

Related Articles

Post Your Comments

Related Articles


Back to top button