News

തണ്ടര്‍ ബോള്‍ട്ടുമായി ഉണ്ടായ ഏറ്റുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സൂചന

പാലക്കാട്: തണ്ടര്‍ ബോള്‍ട്ടുമായി ഉണ്ടായ ഏറ്റുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായി സൂചന. പാലക്കാട് അഗളി ഉള്‍വനത്തിലാണ് മാവോയിസ്റ്റുകളും തണ്ടര്‍ ബോള്‍ട്ട് സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഏറ്റുമുട്ടലില്‍ മൂന്നു മാവോയിസ്റ്റകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Read Also : മാവോയിസ്റ്റുകളെ കൊല്ലാന്‍ മാത്രം കുറ്റം അവർ ചെയ്തോ?: ജോയ് മാത്യൂ

അഗളി മേലേ മഞ്ഞക്കട്ടിയില്‍ ഏതാനും ദിവസങ്ങളായി മാവോയിസ്റ്റുകള്‍ ക്യാംപ് ചെയ്യുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ് തണ്ടര്‍ ബോള്‍ട്ട് സേന ഇവിടെ പരിശോധന നടത്തുകയായിരുന്നു. പരിശോധനയ്ക്കെത്തിയ സേനാംഗങ്ങള്‍ക്കു നേരെയാണ് മാവോയിസ്റ്റുകള്‍ വെടിവെച്ചത്. സേന തിരിച്ചു നടത്തിയ വെടിവയ്പിലാണ് മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.

സേന വെടിയുതിര്‍ത്തപ്പോള്‍ മാവോയിസ്റ്റുകള്‍ തിരിഞ്ഞോടിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇടയ്ക്കു വച്ച് ഇവര്‍ വീണ്ടും വെടിയുതിര്‍ര്‍ക്കുകയായിരുന്നു. മാവോയിസ്റ്റുകള്‍ തമ്പടിച്ചിരുന്ന സ്ഥലത്ത് വന്‍തോതില്‍ ആയുധങ്ങള്‍ കൂ്ട്ടിവച്ചിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button