Latest NewsNewsTechnology

ബിഎസ്‌എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ പ്ലാൻ അവതരിപ്പിച്ചു

ബിഎസ്‌എന്‍എല്‍ പ്രീപെയ്ഡ് വരിക്കാർക്ക് സന്തോഷിക്കാം, പുതിയ പ്ലാൻ അവതരിപ്പിച്ചു. 180 ദിവസത്തെ വാലിഡിറ്റിയുള്ള 698 രൂപയുടെ പ്ലാനാണ് പുറത്തിറക്കിയത്. 200 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നതല്ലാതെ എസ്എംഎസോ വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളോ ഈ ഓഫാറിൽ നൽകുന്നില്ല. കൂടുതൽ ഡാറ്റ ഉപയോഗമുള്ളവരെ ലക്ഷ്യമിട്ടാണ് ഈ ഓഫർ പുറത്തിറക്കിയത്. പരിമിത കാലത്തേക്കുള്ള ഈ ഓഫർ തിരഞ്ഞെടുത്ത സർക്കിളുകളിൽ‌ മാത്രമേ ലഭ്യമാകൂ. നവംബർ പകുതി മുതൽ ഈ പ്ലാൻ ലഭ്യമാകില്ലെന്നും റിപ്പോർട്ടുകളുണ്ട്. കോളുകളും എസ്എംഎസും ലഭ്യമല്ലാത്തതിനാൽ ഈ പ്ലാൻ ഉപയോക്താക്കൾ സ്വീകരിക്കുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അതേസമയം 429 രൂപ, 485 രൂപ, 666 രൂപ പ്രീപെയ്ഡ് പ്ലാനുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. അൺലിമറ്റഡ് വോയിസ് കോളുകൾ എന്ന ഓഫർ ആണ് ഈ പ്ലാനുകളിൽ ലഭ്യമാക്കിയത്. ലാൻഡ്‌ലൈൻ, ബ്രോഡ്‌ബാൻഡ് ഉപയോക്താക്കൾക്കായി ദീപാവലി ഓഫറും അവതരിപ്പിച്ചിരുന്നു. ഒക്ടോബർ 27 നും ഒക്ടോബർ 28 നും ഇടയിലുള്ള കാലയളവിൽ 24 മണിക്കൂറും പരിധിയില്ലാത്ത വോയ്‌സ് കോളിംഗ് സൗകര്യമാണ് ലഭ്യമാക്കിയിരുന്നത്.

Also read : ബിഎസ്എന്‍എന്‍എലും എംടിഎന്‍എലും തമ്മിലുള്ള ലയനം : കേന്ദ്രസര്‍ക്കാറിന്റെ സുപ്രധാന തീരുമാനം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button