Latest NewsInternational

അവസാനം നായ്ക്കളോട് പൊരുതി സ്വയം മരിക്കാൻ ആയിരുന്നു വിധി, ഇതാണ് ബാഗ്ദാദിയെ പിടിക്കാൻ സഹായിച്ച നായ: ചിത്രം പുറത്തു വിട്ട് ട്രംപ്

വേട്ടപ്പട്ടികൾ തുരത്തി ഓടിത്തളർന്ന പേടിച്ചരണ്ട് നിലവിളിച്ചു നിവൃത്തിയില്ലാതെ സ്വന്തം അരയിൽ കരുതിയ ബെൽറ്റ് ബോംബ് സ്വിച്ച് അമർത്തി സ്വയം പൊട്ടി തെറിക്കുകയായിരുന്നു തീവ്രവാദി തലവൻ.

പതിനായിരക്കണക്കിന് നിരപരാധികളെ ക്രൂരമായി കണി ഐഎസ് നേതാവ് അബൂബക്കർ അൽ ബാഗ്ദാദിയുടെ മരണവും അത്യന്തം ക്രൂരമായി തന്നെ!! വേട്ടപ്പട്ടികൾ തുരത്തി ഓടിത്തളർന്ന പേടിച്ചരണ്ട് നിലവിളിച്ചു നിവൃത്തിയില്ലാതെ സ്വന്തം അരയിൽ കരുതിയ ബെൽറ്റ് ബോംബ് സ്വിച്ച് അമർത്തി സ്വയം പൊട്ടി തെറിക്കുകയായിരുന്നു തീവ്രവാദി തലവൻ.

ബാഗ്ദാദിയുടെ അന്ത്യം ബാഗ്ദാദിയുള്‍പ്പെടെയുള്ള ഭീകരര്‍ ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കിയ കായ്‍ല മുള്ളറുടെ പേരിൽ നടത്തിയ ഓപ്പറേഷനിൽ

അമേരിക്കൻ പട്ടാളത്തിന്റെ അഭിമാനം ആയ നായയുടെ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സന്തോഷം രേഖപ്പെടുത്തിയത്. അതെ സമയം അമേരിക്കക്ക് പിന്നാലെ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണവുമായി ഐഎസ് രംഗത്തെത്തി. സിറിയയിലെ ഐഎസ് നേതാക്കളാണ് ഇക്കാര്യം അറിയിച്ചതെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടനയാണ് അറിയിച്ചത്.

എന്നാല്‍, ബഗ്ദാദി എവിടെവച്ച്, എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നതു സംബന്ധിച്ച് കൃത്യമായ അറിവില്ലെന്ന് മനുഷ്യാവകാശ സംഘടനയുടെ ഡയറക്ടര്‍ റമി അബ്ദേല്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button