CricketLatest NewsNews

ഇ​ന്ത്യ ആ​ദ്യ​മാ​യി ഡേ-​നൈ​റ്റ് ടെ​സ്റ്റി​ന് വേ​ദി​യാ​കു​ന്നു

കൊൽക്കത്ത: ഇ​ന്ത്യ ആ​ദ്യ​മാ​യി ഡേ-​നൈ​റ്റ് ടെ​സ്റ്റി​ന് വേദിയാകും. ബം​ഗ്ലാ​ദേ​ശ് ക്രി​ക്ക​റ്റ് ബോ​ര്‍​ഡ് സ​മ്മ​തം മൂ​ളി​യ​തോ​ടെ​യാ​ണ് ഇ​ന്ത്യ-​ബം​ഗ്ലാ​ദേ​ശ് ടെ​സ്റ്റ് പ​രമ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്റ്റ് മ​ത്സരം പകലും രാത്രിയുമായി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കൊൽക്കത്തയിലെ ഈ​ഡ​ന്‍ ഗാ​ര്‍​ഡനിലാണ് ന​വം​ബ​ര്‍ 22 മു​ത​ല്‍ ടെസ്റ്റ് നടക്കുക. ര​ണ്ടാം ടെ​സ്റ്റ് പ​ക​ലും രാ​ത്രി​യു​മാ​യി ന​ട​ത്താ​ന്‍ ബി​സി​സി​ഐ അ​ധ്യ​ക്ഷ​ന്‍ സൗ​ര​വ് ഗാം​ഗു​ലി​യാ​ണ് മു​ന്‍​കൈ​യെ​ടു​ത്ത​ത്. ഈ തീരുമാനം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അംഗീകരിക്കുകയുമായിരുന്നു.

Read also: ധോണി വിരോധികളുടെ ഹാഷ് ടാഗിനെ കടത്തിവെട്ടി താരത്തിന്റെ ആരാധകർ; സംഭവമിങ്ങനെ

2015 ന​വം​ബ​റി​ല്‍ ഡേ-​നൈ​റ്റ് ടെ​സ്റ്റി​ന് ഐ​സി​സി അ​നു​മ​തി ന​ല്‍​കി​യ ശേ​ഷം ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും പി​ങ്ക് ബോ​ളി​ല്‍ ക​ളി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. മു​ന്‍​പ് ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ഒ​രു ടെ​സ്റ്റ് രാ​ത്രി​യും പ​ക​ലു​മാ​യി ന​ട​ത്താ​മെ​ന്ന് ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ നി​ര്‍​ദ്ദേ​ശി​ച്ചെ​ങ്കി​ലും ഇത് നടക്കാതെ പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button