Latest NewsKeralaNews

പാലക്കാട് മാവോയിസ്റ്റുകളെ വെടിവച്ചു കൊന്ന സംഭവം : വിമർശനവുമായി ബിനോയ് വിശ്വം

പാലക്കാട് : അട്ടപ്പാടി മേ​ലെ മ​ഞ്ജി​ക്ക​ണ്ടിയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു മാവോയിസ്റ്റുകളെ തണ്ടർബോൾട്ട് വെടിവച്ചു കൊന്ന സംഭവത്തിൽ സർക്കാരിനെയും പോലീസ് സേനയെയും വിമർശിച്ച് സിപിഐ നേതാവും എംപിയുമായ ബിനോയ് വിശ്വം. ആശയത്തെ ആയുധം കൊണ്ട് നേരിടുന്നത് ഇടതുപക്ഷനയമല്ല. ഇടതുപക്ഷത്തിന്റെ നിലപാടുകളും നയങ്ങളും അറിയാത്തവരാണ് പോലീസ് സേനയിലെ ഒരു വിഭാഗമെന്നും, മാവോയിസ്റ്റുകൾ എന്നാൽ വെടിവെച്ചു കൊല്ലേണ്ടവർ എന്നല്ല മനസിലാക്കേണ്ടതെന്നും ബിനോയ് വിശ്വം വിമർശിച്ചു.

പുസ്തകത്തിലുള്ളത് നടപ്പിലാക്കുക എന്ന നിലപാടാണ് ഇവർ സ്വീകരിക്കുന്നത്. ഇത്തരം ഏറ്റുമുട്ടലുകൾ ഇടതുപക്ഷ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും. തണ്ടർ ബോൾട്ടിന്റെ പേരിൽ കോടികൾ ചെലവാക്കുന്നത് ന്യായീകരിക്കാൻ ഉള്ള ഏറ്റുമുട്ടലുകൾ ആണ് നടക്കുന്നത് എന്ന് സംശയിച്ചാൽ കുറ്റം പറയാൻ കഴിയില്ലെന്നും,വലിയ സേനയെ രണ്ടോ മൂന്നോ മാവോയിസ്റ്റുകൾ ചേർന്ന് ആക്രമിച്ചു എന്ന് പറയുന്ന യക്ഷി കഥ വിശ്വസിക്കാൻ ആരും ഉണ്ടാവില്ലെ ന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Also read : മാവോയിസ്റ്റുകളെ വധിച്ച തണ്ടര്‍ ബോര്‍ട്ട് നടപടി സംശയാസ്പദം.. ഏറ്റുമുട്ടല്‍ വാളയാര്‍ കേസില്‍ ശ്രദ്ധതിരിയ്ക്കുന്നതിനു വേണ്ടി .. ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രി പുറത്തുവിടണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ്.ജി.വാര്യര്‍

പാലക്കാട് അട്ടപ്പാടിയില്‍ ഇന്ന് നടന്നത് മാവോയിസ്റ്റ് വേട്ടയാണോ, ഏറ്റുമുട്ടലാണോ എന്ന് പൊലീസ് വ്യക്തമാക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. മാവോയിസ്റ്റ് വധം സിപിഐ(എം) അജണ്ടയിലില്ല. സംഭവത്തിന്റെ വിശദമായ വിവരങ്ങള്‍ ലഭ്യമായതിനു ശേഷം മാത്രം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മാ​വോ​യി​സ്റ്റു​ക​ളു​മാ​യി വീ​ണ്ടും ഏ​റ്റു​മു​ട്ട​ലുണ്ടാ​യതായി റി​പ്പോ​ർ​ട്ട്. പാ​ല​ക്കാ​ട് മേ​ലെ മ​ഞ്ജി​ക്ക​ണ്ടി കാടി​നു​ള്ളി​ൽ മാ​വോ​യി​സ്റ്റു​ക​ളും ത​ണ്ട​ർ ബോ​ൾ​ട്ട് സം​ഘ​വും ത​മ്മി​ലായിരുന്നു ഏ​റ്റു​മു​ട്ട​ൽ. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ന​ത്തി​നു​ള്ളി​ലേ​ക്ക് ചി​ത​റി​യോ​ടി​യ​വ​രാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​തെ​ന്നാ​ണ് വിവരം. ​ തണ്ട​ർ ബോ​ൾ​ട്ട് സംഘം തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. മേ​ഖ​ല​യി​ൽ​നി​ന്ന് തു​ട​ർ​ച്ച​യാ​യി വെ​ടി​യൊ​ച്ച​ക​ൾ കേ​ട്ട​താ​യി മ​ഞ്ജി​ക്ക​ണ്ടി ഊ​രു​നി​വാ​സി​ക​ൾ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന വെ​ടി​വ​യ്പി​ൽ സ്ത്രീ​യു​ൾ​പ്പെ​ടെ മൂ​ന്നു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button