Latest NewsIndia

ദേശീയ പുരസ്‌കാര വേദിയിൽ കാല്‍ വഴുതി വീണ പോലീസുകാരിയെ സഹായിച്ച്‌ രാഷ്ട്രപതിയും, ധനമന്ത്രിയും

രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ വേദിയില്‍ നിന്നിറങ്ങി പൊലീസ് ഉദ്യോഗസ്ഥയെ സഹായിക്കാന്‍ ഓടിയെത്തി.

ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്നസിഎസ്‌ആര്‍ ദേശീയ പുരസ്‌കാര സമര്‍പ്പണ ചടങ്ങിനിടെ വേദിക്കു സമീപം നിന്ന പൊലീസ് ഉദ്യോഗസ്ഥ വീണത് പരിഭ്രാന്തിക്ക് ഇടയാക്കി. വേദിയില്‍ ദേശീയഗാനം ആലപിക്കുമ്പോഴായിരുന്നു സംഭവം.ദേശീയഗാനാലാപാനം അവസാനിച്ചയുടന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ്, ധനമന്ത്രി നിര്‍മല സീതാരാമന്‍, കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവര്‍ വേദിയില്‍ നിന്നിറങ്ങി പൊലീസ് ഉദ്യോഗസ്ഥയെ സഹായിക്കാന്‍ ഓടിയെത്തി.

ഇവരുടെ ഇടപെടല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. അനുരാഗ് ഠാക്കൂര്‍ ഒരു കുപ്പിവെള്ളവുമായി പൊലീസ് ഉദ്യോഗസ്ഥയുടെ അടുത്തേക്ക് വരുന്നതും കാണാമായിരുന്നു.രാഷ്ട്രപതി റാം നാഥ് കോവിന്ദ് അല്‍പ്പസമയം പൊലീസ് ഉദ്യോഗസ്ഥയോടു സംസാരിച്ചു. ശാരീരികമായ അവശതകളില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമാണ് രാഷ്ട്രപതി മടങ്ങിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ പെട്ടെന്നാണ് ഏറ്റെടുത്തത്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button