Latest NewsKeralaNews

പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസ്; കുറ്റപത്രം സമര്‍പ്പിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പു കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് ദൗര്‍ഭാഗ്യകരമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം സമര്‍പ്പിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും ടപടി ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരും മുഖ്യമന്ത്രിയുമറിയാതെ ഇങ്ങനൊരു സംഗതി ഉണ്ടാകുമോ. മുഖ്യമന്ത്രി ഇതിന് മറുപടി പറയണം. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം, അങ്ങനെ ചെയ്തില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കും. എന്ത് ഭരണമാണിതെന്നും അരിവാള്‍ പാര്‍ട്ടിക്കാരാണെങ്കില്‍ എന്തും ചെയ്യാമെന്ന നിലയിലാണോ കാര്യങ്ങള്‍ പോകുന്നതെന്നും ചെന്നിത്തല ചോദിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button