Latest NewsKeralaNews

തലസ്ഥാനത്ത് ഏഴു വയസ്സുകാരിക്ക് പീഡനം; പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം : തിരുവല്ലത്ത് ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ സ്‌കൂളിലെ ബസ് ഡ്രൈവര്‍ സുനിലാണ് അറസ്റ്റിലായത്. സ്‌കൂളിലേക്കുള്ള യാത്രാമധ്യേയാണ് ഇയാള്‍ കുട്ടിയെ പീഡനത്തിനരയാക്കാറുള്ളതെന്ന് പോലീസ് വ്യക്തമാക്കി. ബാലരാമപുരം ഐത്തിയൂര്‍ സ്വദേശിയാണ് അറസ്റ്റിലായ സുനില്‍.

അറസ്റ്റു ചെയ്ത സുനിലിനെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു. കരുമത്തെ ഒരു സ്ഥാപനത്തിലെ അന്തേവാസിയാണ് പെണ്‍കുട്ടി.

ALSO READ: അഗ്രചര്‍മ്മം ഛേദിക്കാനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്റെ ലിംഗം തന്നെ മുറിച്ച്‌ കളഞ്ഞ് ഡോക്ടര്‍ : ഒടുവിൽ ഡോക്ടർ ചെയ്തത്

പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം വന്നതായി ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ ചോദ്യം ചെയ്തതിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ തിരുവല്ലം പോലീസില്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button